Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപകടാവസ്ഥയില്‍ വൈക്കം വാട്ടര്‍ അഥോറിട്ടി വാട്ടര്‍ടാങ്ക്
01/08/2016
അപകടാവസ്ഥയിലായ വൈക്കം വാട്ടര്‍ അഥോറിട്ടിയിലെ വാട്ടര്‍ടാങ്കും, നിലംപതിക്കാറായ സെക്ഷന്‍ ഓഫീസും.

വൈക്കം: ജലവിഭവ വകുപ്പിന്റെ കീഴിലുള്ള വൈക്കം സബ് ഡിവിഷന്‍ ഓഫീസിന്റെ കോമ്പൗണ്ടിലുള്ളതും വൈക്കം നഗരസഭയിലേക്കും സമീപത്തെ ഏഴ് പഞ്ചായത്തുകളിലേക്കും ശുദ്ധജല വിതരണം നടത്തുന്നതുമായ വാട്ടര്‍ടാങ്ക് അപകടാവസ്ഥയില്‍. നഗരസഭയിലെ 6000 ത്തോളം വരുന്ന കണക്ഷനുകളും സമീപ പഞ്ചായത്തുകളിലെ 16000 കണക്ഷനുകളും ചേര്‍ന്ന് ഏതാണ്ട് 22000ത്തോളം വാട്ടര്‍കണക്ഷനുകള്‍ ഈ സബ് ഡിവിഷന്റെ കീഴിലുണ്ട്. അര നൂററാണ്ടോളം കാലത്തെ പഴക്കമുള്ള 275000 ലിററര്‍ ശേഷിയുള്ള ഈ കൂററന്‍ ടാങ്കിന്റെ തൂണുകള്‍ ദ്രവിച്ച് സിമന്റ് കട്ട അടര്‍ന്ന നിലയിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. ആദ്യകാലത്ത് കക്കാട് പദ്ധതിയില്‍ ഉള്‍പെടുത്തിയിരുന്നെങ്കിലും പിന്നീട് ഉണ്ടായ രാഷ്ട്രീയ ഇടപെടലുകള്‍ മൂലം അതില്‍ നിന്ന് ഒഴിവാക്കുകയും വൈക്കത്തിന് മാത്രമായി വെള്ളൂര്‍ ചങ്ങലപ്പാലം പദ്ധതി എന്ന പേരില്‍ ഒരു ട്രീററ്‌മെന്റ് പ്ലാന്റാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിന്നും വൈക്കം കൂടാതെ കടുത്തുരുത്തി സബ്ഡിവിഷനിലേക്കും ജലവിതരണം നടത്തുന്നത് ഈ പ്ലാന്റില്‍ നിന്നാണ്.
കടുത്തുരുത്തിയില്‍ ഒരു ഡിവിഷന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും രണ്ട് സബ്ഡിവിഷനുകളിലും ജലവിതരണം നടത്തുന്ന വെള്ളൂര്‍ ചങ്ങലപ്പാലം പ്ലാന്റിന്റെ നിയന്ത്രണം വൈക്കം ഡിവിഷന്റെ കീഴിലാക്കുകയും നിലവിലുള്ള കരാര്‍ ജോലിക്കാര്‍ക്ക് പകരം സ്ഥിരം ജീവനക്കാരെ നിയമിക്കുകയും ചെയ്താല്‍ കുററമററ രീതിയില്‍ ജലവിതരണം നടത്തുന്നതിന് സാധിക്കുമെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്. 2012ല്‍ കമ്മീഷന്‍ ചെയ്ത ഈ പ്ലാന്റില്‍ ഇതുവരെയായി ഒരു ജീവനക്കാരനുപോലും സ്ഥിരം നിയമനം നല്‍കിയിട്ടില്ല. ഇത്രയധികം ഉപഭോക്താക്കളുള്ള വൈക്കം സബ്ഡിവിഷന്റെ കീഴില്‍ വെള്ളൂരിലെ ട്രീററ്‌മെന്റ് പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞാല്‍ വൈക്കം നിയോജകമണ്ഡലത്തിലെ ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനപ്പെടും.
ആറ് ഏക്കറിലധികം വരുന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ സബ് ഡിവിഷന്റെ കീഴില്‍ രണ്ട് സെക്ഷന്‍ ഓഫീസുകളും വലിയ വാട്ടര്‍ടാങ്കും ജീവനക്കാര്‍ക്ക് താമസിക്കാനുള്ള ക്വാര്‍ട്ടേഴ്‌സുമാണ് ഇപ്പോള്‍ ഉള്ളത്. എന്നാല്‍ ഈ കോമ്പൗണ്ടിലുള്ള ഒട്ടുമിക്ക കെട്ടിടങ്ങളും കാലപ്പഴക്കം മൂലം തീര്‍ത്തും അപകടാവസ്ഥയിലായ സ്ഥിതിയിലാണ്. ഒരു അസി.എന്‍ജിനീയറുടെ കീഴില്‍ പന്ത്രണ്ടോളം ജീവനക്കാര്‍ ജോലി ചെയ്തിരുന്ന സെക്ഷന്‍ ഓഫീസ് കെട്ടിടത്തിന്റെ മുകള്‍ഭിത്തി പൂര്‍ണമായും അടര്‍ന്ന് താഴെവീഴുന്ന അവസ്ഥയിലാണ്. ഈ കോണ്‍ക്രീററ് കെട്ടിടത്തിന്റെ കീഴില്‍ ജോലിചെയ്തിരുന്നവരുടെ മേല്‍ വാര്‍ക്കല്‍ അടര്‍ന്ന് വീണതിനെതുടര്‍ന്ന് എന്‍ജിനീയര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ തൊട്ടടുത്ത കെട്ടിടത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നത്.
ഉദ്യോഗസ്ഥരും മാധ്യമങ്ങളും പൊതുജനങ്ങളുും വിഷയം നിരവധി തവണ മേല്‍അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഒരു പുനരുദ്ധാരണ പ്രവര്‍ത്തനവും ഇതുവരേയും ഉണ്ടായിട്ടില്ല. വൈക്കം സബ്ഡിവിഷന്റെ കീഴില്‍ ഇപ്പോഴുള്ള ആറ് ഏക്കര്‍ ഭൂമിയില്‍ ഒരു പുതിയ വാട്ടര്‍ ടാങ്കും അതിനുതാഴെ ഓഫീസ് സമുച്ചയവും ജീവനക്കാര്‍ക്കുള്ള താമസസൗകര്യവും ഒരുക്കി, വിതരണ പൈപ്പുകളുടെ അപാകത നീക്കി ട്രീററ്‌മെന്റ് പ്ലാന്റ് വൈക്കത്തേക്കുമാററി പ്രവര്‍ത്തിപ്പിച്ചാല്‍ വൈക്കം നിയോജകമണ്ഡലത്തിലെ രണ്ട് ലക്ഷത്തോളം വരുന്ന ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം പൂര്‍ണമായും ലഭിക്കും.