Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെള്ളൂര്‍ ന്യൂസ്പ്രിന്റ് ഫാക്ടറിയില്‍ 455 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കണം
30/07/2016
സി.ഐ.ടി.യു തലയോലപ്പറമ്പ് ഏരിയാ സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് പി.ജെ വര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്നു

തലയോലപ്പറമ്പ്: വെള്ളൂര്‍ ന്യൂസ്പ്രിന്റ് ഫാക്ടറിയില്‍ 455 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കണമെന്നും വൈക്കം താലൂക്കിലെ മണല്‍ഖനന നിരോധനം അടിയന്തിരമായി പിന്‍വലിക്കണമെന്നും സി.ഐ.ടി.യു തലയോലപ്പറമ്പ് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സെപ്‌ററംബര്‍ രണ്ടിനു നടക്കുന്ന ദേശീയപണിമുടക്ക് വിജയിപ്പിക്കുന്നതിനും സമ്മേളനം തൂരുമാനിച്ചു. മറവന്‍തുരുത്ത് എസ്.എന്‍.ഡി.പി ഹാളില്‍ നടന്ന സമ്മേളനം സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് പി.ജെ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് വി.ടി പ്രതാപന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി കെ.ശെല്‍വരാജ്, വി.കെ സുരേഷ്‌കുമാര്‍, കെ.കെ രമേശന്‍, കെ.ബി രമ, കെ.വിജയന്‍, സി.എം രാധാകൃഷ്ണന്‍, ടി.ബി മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ പതിനാറ് വിദ്യാര്‍ത്ഥികളെ കെ.എസ് ഗോപാലന്‍ എന്‍ഡോവ്‌മെന്റ്് നല്‍കി സമ്മേളനം ആദരിച്ചു. പുതിയ ഭാരവാഹികളായി വി.ടി പ്രതാപന്‍ (പ്രസിഡന്റ്), എം.കെ ഹരിദാസന്‍, ടി.വി അലിയാര്‍, കെ.എസ് വേണുഗോപാല്‍ (വൈസ് പ്രസിഡന്റുമാര്‍), കെ.കെ രമേശന്‍ (സെക്രട്ടറി), സി.കെ സുകുമാരന്‍, സി.എം രാധാകൃഷ്ണന്‍, സി.ജെ ജോണ്‍ പാലയ്ക്കക്കാല (ജോയിന്റ് സെക്രട്ടറിമാര്‍), ടി.ബി മോഹനന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.