Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധീവരസഭ ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ്
30/07/2016

വൈക്കം: ധീവരസഭ ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് ഇന്ന് വൈക്കം സീതാറാം ഓഡിറേറാറിയത്തില്‍ നടന്നു. രാവിലെ പത്തിന് സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.കെ രാധാകൃഷ്ണന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.വി മനോഹരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.കെ രാജു, എ.ദാമോദരന്‍, സി.ഗോപിനാഥ്, ഭൈമി വിജയന്‍, ആര്‍.സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. സഭ സംസ്ഥാന മാനവശേഷി വികസനസമിതി ചെയര്‍മാന്‍ ഡി.ചിദംബരന്‍, സംസ്ഥാന സെക്രട്ടറി ജോഷി ബ്ലാങ്ങാട്ട് എന്നിവര്‍ ക്ലാസ് എടുത്തു. വൈകുന്നേരം നാലിന് നടന്ന സമാപനസമ്മേളനം പണ്ഡിററ് കറുപ്പന്‍ സാംസ്‌കാരികസമിതി സംസ്ഥാന പ്രസിഡന്റ് ചന്തിരൂര്‍ ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. ശിവദാസ് നാരായണന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പി.എന്‍ രഘു, മഹിളാ നാരായണന്‍, എ.ജയറാം, ഷീബാ രമേശന്‍, കെ.സജീവന്‍, പി.വി തങ്കച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.