Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എ.ഐ.വൈ.എഫ് മണ്ഡലം സമ്മേളനം ഇന്നും നാളെയുമായി തലയാഴത്ത് നടക്കും.
30/07/2016

വൈക്കം: എ.ഐ.വൈ.എഫ് മണ്ഡലം സമ്മേളനം ഇന്നും നാളെയുമായി തലയാഴത്ത് നടക്കും. ഇന്ന് വൈകുന്നേരം അഞ്ചിന് ഉല്ലലയില്‍ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് ജി.കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്യും. കെ.ഡി വിശ്വനാഥന്‍, എം.ഡി ബാബുരാജ്, സി.കെ ആശ എം.എല്‍.എ, ആര്‍.ബിജു, അഡ്വ. എ.മനാഫ്, എം.പി സാനു, അഡ്വ. എം.ജി രഞ്ജിത്ത്, പി.എസ് പുഷ്‌ക്കരന്‍, ടി.സി പുഷ്പരാജന്‍ എന്നിവര്‍ പ്രസംഗിക്കും. നാളെ നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറിയേററ് അംഗം ജോണ്‍ വി.ജോസഫ് ഉദ്ഘാടനം ചെയ്യും. പി.പ്രദീപ്, എസ്.ബിജു, എം.ഡി ബാബുരാജ്, പി.എസ്പുഷ്പമണി, അഡ്വ. എസ്.പി സുജിത്ത്, മനുസിദ്ധാര്‍ത്ഥന്‍ എന്നിവര്‍ പ്രസംഗിക്കും.