Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാംസ്‌കാരിക സംഗമവും, ഒ.എന്‍.വി-കാവാലം-കലാഭവന്‍ മണി സ്മൃതിസന്ധ്യയും
30/07/2016

വൈക്കം: പുരോഗമന കലാസാഹിത്യസംഘം ഉദയനാപുരം ഈസ്റ്റ് യൂണിററ് ഉദ്ഘാടനത്തോടനുബന്ധിച്ച് പടിഞ്ഞാറെക്കര പുത്തന്‍പാലത്ത് നമ്മളൊന്ന് സാംസ്‌കാരിക സംഗമവും, ഒ.എന്‍.വി-കാവാലം-കലാഭവന്‍ മണി സ്മൃതിസന്ധ്യയും നടത്തും. നാളെ വൈകുന്നേരം നാലിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം വിപ്ലവഗായിക പി.കെ മേദിനി ഉദ്ഘാടനം ചെയ്യും. പു.ക.സ സംസ്ഥാന സെക്രട്ടറി പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന കണ്‍വെന്‍ഷന്‍ അഡ്വ. എന്‍.ചന്ദ്രബാബു ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ആറിന് നടക്കുന്ന സ്മൃതിസന്ധ്യ സംസ്ഥാന നാടക അവാര്‍ഡ് ജേതാവ് പ്രദീപ് മാളവിക ഉദ്ഘാടനം ചെയ്യും. പുരോഗമന കലാസാഹിത്യസംഘം പ്രസിഡന്റ് ഏരിയാ സുബ്രമണ്യന്‍ അമ്പാടി, സെക്രട്ടറി കെ.സി കുമാരന്‍, അഡ്വ. അംബരീഷ് ജി.വാസു, കെ.ആര്‍ ബീന എന്നിവര്‍ പ്രസംഗിക്കും.