Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തിനുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ പുതുവര്‍ഷ സമ്മാനമായിരിക്കും ഡി.വൈ.എസ്.പി ഓഫീസിന്റെ പ്രവര്‍ത്തനമെന്ന് മന്ത്രി രമേശ് ചെന്നിത്തല
29/11/2015
വൈക്കത്തെ ഫയര്‍ സ്റ്റേഷന്റെ ഉദ്ഘാടനം മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കുന്നു
വൈക്കത്തിനുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ പുതുവര്‍ഷ സമ്മാനമായിരിക്കും ഡി.വൈ.എസ്.പി ഓഫീസിന്റെ പ്രവര്‍ത്തനമെന്ന് മന്ത്രി രമേശ് ചെന്നിത്തല. വൈക്കത്തെ ഫയര്‍ സ്റ്റേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡി.വൈ.എസ്.പി ഓഫീസ് ആരംഭിക്കുക എന്നത് ഏറെ സാമ്പത്തിക ചെലവുകളുള്ള കാര്യമാണ്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ മാത്രമാണ് ഓഫീസ് ആരംഭിച്ചത്. വൈക്കത്തോടുള്ള പ്രത്യേകം താല്‍പര്യമാണ് ഇപ്പോള്‍ ഡി.വൈ.എസ്.പി ഓഫീസ് ആരംഭിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഫയര്‍ ആന്റ് റെസ്‌ക്യു ആധുനികവല്‍ക്കരിക്കും. ഇപ്പോള്‍ തന്നെ നിരവധി പരിഷ്‌ക്കാരങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ പോലീസിനെക്കാളും പ്രാധാന്യം ഫയര്‍ ആന്റ് റെസ്‌ക്യു സര്‍വീസിനാണ്. ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി ഉയര്‍ന്ന കെട്ടിടങ്ങളില്‍ തീപിടുത്തുമുണ്ടാകുമ്പോള്‍ അണക്കുവാന്‍ ലാഡര്‍ ഫെയ്‌സ് ടു മാനര്‍ സംവിധാനം ആരംഭിക്കും. കെ.അജിത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജോസ് കെ.മാണി എം.പി മുഖ്യാതിഥി ആയിരുന്നു. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ്, വൈസ് ചെയര്‍പേഴ്‌സണ്‍ എ.സി മണിയമ്മ, പി.നാരായണന്‍ എക്‌സ്. എം.എല്‍.എ, ഡി.രഞ്ജിത്കുമാര്‍, അഡ്വ. പി.കെ ഹരികുമാര്‍, ശ്രീലതാ ബാലചന്ദ്രന്‍, അഡ്വ. വി.വി സത്യന്‍, അനില്‍കാന്ത് ഐ.പി.എസ്, എന്‍.വി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.