Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുശോചിച്ചു.
30/07/2016

വൈക്കം: രാജ്യമെമ്പാടുമുള്ള ആദിവാസി ദളിത് ജനവിഭാഗങ്ങള്‍ക്കും അശരണരായ മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടി നിലകൊണ്ട മഹാശ്വേതാ ദേവിയുടെ നിര്യാണത്തില്‍ വൈക്കം നവോത്ഥാന ചരിത്രപഠനകേന്ദ്രം അനുശോചിച്ചു. ലോകം ആദരിക്കുന്ന സാഹിത്യകാരി എന്നതിലുപരി അവശര്‍ക്കും ആലംബഹീനര്‍ക്കും എന്നും ആവേശവും കരുത്തും പകര്‍ന്നുനല്‍കിയ പോരാളിയായിരുന്നു മഹാശ്വേതാ ദേവിയെന്ന് യോഗം അനുസ്മരിച്ചു. രാജന്‍ അക്കരപ്പാടം അധ്യക്ഷത വഹിച്ചു. വൈക്കം ബാബു, എന്‍.വേണുഗോപാല്‍, സി.എം ദാസപ്പന്‍, എം.കെ കണ്ണന്‍, കെ.വി രഘുവരന്‍, എ.പി ഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.