Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ടൗണ്‍ റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികള്‍
29/07/2016

വൈക്കം: വൈക്കത്തും പരിസര പ്രദേശങ്ങളിലും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന വൈക്കം ടൗണ്‍ റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി ജോസഫ് ലൂക്കോസ് (പ്രസിഡന്റ്), വി ഹരീന്ദ്രന്‍ (സെക്രട്ടറി), ജോണ്‍ ജോസഫ് (ട്രഷറര്‍) എന്നിവര്‍ ചുമതലയേററു. 2016-17 വര്‍ഷത്തേക്കുള്ള റോട്ടറി ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് നിരാലംബരായ 3 കുടുംബങ്ങള്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുവാന്‍ തീരുമാനിക്കുകയും , തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ഹോം ഫോര്‍ ഹോംലസ്സ് എന്ന പദ്ധതിയുടെ കീഴിലുള്ള ഭവനത്തിന്റെ മാതൃക നല്‍കി പദ്ധതിക്കു തുടക്കം കുറിക്കുകയും ചെയ്തു. 52 ക്യാന്‍സര്‍ രോഗികള്‍ക്ക് 2000 രൂപ വീതം ധനസഹായം നല്‍കാനും തീരുമാനിച്ചു. അമല, തേജസ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കുള്ള ധനസഹായം ഈ വര്‍ഷവും നല്കാനും ഓരോ മാസവും റോട്ടറി നിര്‍ദ്ദേശിക്കുന്ന പദ്ധതികള്‍ക്കു കീഴില്‍ വരുന്ന മററു വൈവിധ്യങ്ങളാര്‍ന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അതാതുമാസം നടത്തുവാനും തീരുമാനിച്ചു. വിന്‍സ് - വാഷ് ഇന്‍ സ്‌കൂള്‍സ് പദ്ധതിയുടെ ഭാഗമായി 30 സ്‌കൂളുകളില്‍ ശുചിത്വ ബോധവല്‍ക്കരണക്ലാസ്സുകളും നടത്തും. തിരഞ്ഞെടുത്ത സ്‌കൂളുകള്‍ക്ക് ലീഫ്‌ലെററ്‌സ് സോപ്പ്, വൈപ്പര്‍ തുടങ്ങി ശുചിത്വത്തിനായുള്ള ഉപകരണങ്ങള്‍ അടങ്ങിയ കിററുകള്‍ വിതരണം ചെയ്യും. ടൂ സ്റ്റാറിന്റെ കീഴില്‍ 15 സ്‌കൂളുകളില്‍ ശുചിമുറികളുടെ ശോച്യാവസ്ഥ പരിഹരിച്ച് ഉപയോഗയോഗ്യമാക്കാനും, കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ പാകത്തിലുള്ള ടോയ്‌ലററ് ബ്ലോക്ക് ഇല്ലാത്ത സ്‌കൂളില്‍ ത്രീ സ്റ്റാറിന്റെ ഭാഗമായി അതു നിര്‍മ്മിച്ചുനല്‍കാനും തീരുമാനിച്ചു. ക്ലബ്ബിന്റെ പരിഗണനയ്ക്കായി വരുന്ന അപേക്ഷകളില്‍ ക്ലബ്ബ് മെമ്പര്‍മാരുടെ തീരുമാനങ്ങള്‍ക്കനുസൃതമായി വേണ്ട ധനസഹായങ്ങളും ചെയ്യും. 20 ലക്ഷം രൂപ ചെലവുചെയ്യുന്ന പ്രൊജക്ട് റിപ്പോര്‍ട്ടാണ് തയ്യാറാക്കിയിരിക്കുന്നത്. പത്രസമ്മേളനത്തില്‍ അനില്‍, എന്‍ കെ സെബാസ്റ്റ്യന്‍, ജോസഫ് ലൂക്കോസ്, ഹരീന്ദ്രന്‍, ജോണ്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു.