പദ്ധതി രൂപീകരണ വാര്‍ഡുസഭ
29/07/2016
വൈക്കം: വൈക്കം നഗരസഭയിലെ 7-ാം വാര്‍ഡില്‍ 2016-17 കാലയളവിലെ പദ്ധതി രൂപീകരണ വാര്‍ഡുസഭ എം സി എച്ച് സെന്ററില്‍ നടത്തി. നഗരസഭ കൗണ്‍സിലര്‍ പി എന്‍ കിഷോര്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ വാര്‍ഡുസഭ ആരോഗ്യസ്റ്റാന്റിംഗ് കമ്മററി ചെയര്മാന് ബിജു വി കണ്ണേഴന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ വി അനൂപ് സ്വാഗതം പറഞ്ഞ യോഗത്തില്‍ കൗണ്‍സിലര്‍മാരായ ഷിബി സന്തോഷ്, സുമ കുസുമന്‍, ഷേര്‍ലി ജയപ്രകാശ്, എം റ്റി അനില്‍കുമാര്‍, മുന്‍സിപ്പല്‍ കോ-ഓര്‍ഡിനേററര്‍ രാജേഷ്, പ്രേരക് എസ് ശശിധരന് തുടങ്ങിയവര്‍ സംസാരിച്ചു.