Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ എസ് ആര്‍ ടി സി ബസ്സ് റൂട്ട് പു:ക്രമീകരിക്കുക
29/07/2016

വൈക്കം: വൈക്കത്തുനിന്നും വടയാര്‍ ഇളംങ്കാവ് - എഴുമാന്തുരുത്ത് വഴി മെഡിക്കല്‍ കേളേജിലേക്ക് സര്‍വ്വീസ് നടത്തിക്കൊണ്ടിരിക്കുന്ന കെ എസ് ആര്‍ ടി സി ബസ്സ് കൊടിയാട് - വാഴമന - പുത്തന്‍പാലം വഴി ആക്കിയാല്‍ ഈ പ്രദേശങ്ങളിലെ നിരവധിയാളുകള്‍ക്ക് ഇത് വളരെയധികം പ്രയോജനം ചെയ്യുന്നതാണ്. സി കെ ആശ എം എല്‍ എ ഈ വിഷയം അധികാരികളുടെ ശ്രദ്ധയില്‍പെടുത്തിയതുമാണ്. എന്നാല്‍ അധികാരികളുടെ ഭാഗത്തുനിന്നും അനുകൂലമായ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല എന്നും, സര്‍വ്വീസ് എത്രയും പെട്ടെന്ന് ഈ വഴിയാക്കണമെന്നും എ ഐ വൈ എഫ് ഉദയനാപുരം ഈസ്റ്റ് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. എ ഐ വൈ എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ആര്‍ ബിജു സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വ. എം ജി രഞ്ജിത്ത് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ വി ഉദയകുമാര്‍, കെ ജി രാജു, സാബു പി മണലൊടി, സുലോചന, കെ കെ സാബു, കെ എം ബാബു എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ബിനീഷ് മോഹന്‍ (പ്രസി.), അജിത്ത്‌ലാല്‍ (സെക്ര.), സുധീഷ് (വൈ.പ്ര.), ശ്യാം (ജോ.സെ.) എന്നിവരെ തിരഞ്ഞെടുത്തു.