Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ത്ത അടിസ്ഥാന രഹിതം
29/07/2016

വൈക്കം: ടി വി പുരം ഗ്രാമപഞ്ചായത്തിലെ കക്കൂസില്ലാത്ത ഗുണഭോക്താക്കള്‍ വി ഇ ഒ ഓഫീസ്, അക്ഷയകേന്ദ്രം, ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകര്‍ എന്നിവരെ സമീപിക്കണമെന്നുള്ള വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ററി എസ് സെബാസ്റ്റ്യന്‍ അറിയിച്ചു. പഞ്ചായത്തിലെ തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം ഒഴിവാക്കല്‍ (ഓ ഡി എഫ്) പദ്ധതിയില്‍ ഉള്‍പ്പെടുത്തി അര്‍ഹരായ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് സര്‍ക്കാരിന്റെ നിര്‍ദ്ദേശാനുസരണം ഗ്രാമസഭകള്‍ കൂടിയിരുന്നു. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അധികാരം ഗ്രാമസഭകളില്‍ നിക്ഷിപ്തമായിരിക്കെ അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ നല്‍കുന്നത് അംഗീകരിക്കാവുന്നതല്ലെന്നും, അന്തിമ ലിസ്റ്റ് തയ്യാറാക്കുന്നതിന് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുള്ളതുമാണെന്ന് പ്രസിഡന്റ് അറിയിച്ചു.