Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലോകത്തിലെ ഏററവും ശ്രേഷ്ഠമായ നിയമവ്യവസ്ഥയാണ് ഇന്‍ഡ്യയുടേതെന്ന് ദേശീയ യൂണിവേഴ്‌സിററി മുന്‍ വി.സി പത്മശ്രീ ഡോ. എന്‍.ആര്‍ മാധവമേനോന്‍
29/07/2016

വൈക്കം: ലോകത്തിലെ ഏററവും ശ്രേഷ്ഠമായ നിയമവ്യവസ്ഥയാണ് ഇന്‍ഡ്യയുടേതെന്ന് ദേശീയ യൂണിവേഴ്‌സിററി മുന്‍ വി.സി പത്മശ്രീ ഡോ. എന്‍.ആര്‍ മാധവമേനോന്‍ അഭിപ്രായപ്പെട്ടു. ശ്രീമഹാദേവ കോളേജില്‍ സ്ത്രീ സുരക്ഷിതത്വവും നിയമവ്യവസ്ഥിതിയും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിയമബോധവല്‍ക്കരണത്തിലൂടെ മാത്രമേ സ്ത്രീ സുരക്ഷ ഉറപ്പിക്കാന്‍ കഴിയൂ. നിയമത്തെ അനുസരിക്കുകയെന്നത് സംസ്‌കാരമുള്ള സമൂഹത്തിന്റെ മുഖമദ്രയാണെന്നും മാധവമേനോന്‍ പറഞ്ഞു. വൈക്കം ശ്രീമഹാദേവ എഡ്യൂക്കേഷന്‍ ആന്റ് ചാരിററബിള്‍ സൊസൈററിയുടെ നേതൃത്വത്തില്‍ വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്റെ സഹകരണത്തോടെ സെമിനാറില്‍ കോളേജ് അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എം.ജി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്‍ സെക്രട്ടറി അനില്‍ മഴുവഞ്ചേരി മോഡറേറററായിരുന്നു. സൊസൈററി പ്രസിഡന്റ് പി.ജി.എം നായര്‍, കോളേജ് മാനേജര്‍ ബി.മായ, പ്രിന്‍സിപ്പാള്‍ ലീനാ നായര്‍, എം.ഡി സുമാദേവി, സുഭാഷ് ചന്ദ്ര, കുരുവിള അഗസ്റ്റിന്‍, ടില്‍ജി അലോഷ്യസ്, പി.കെ നിതിയ, അമ്പിളി ശിശുപാലന്‍, ടിന്റുമോള്‍ അരവിന്ദ്, പി.ആര്‍ വോള്‍ഗ, പി.ആര്‍ സിതാര, ജിജോ മോന്‍, അശ്വിന്‍ കൃഷ്ണ, അനന്ത് ശ്രീ എന്നിവര്‍ പ്രസംഗിച്ചു.