Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടവെച്ചൂരില്‍ കടയുടെ പുറകില്‍ സൂക്ഷിച്ചിരുന്ന വന്‍ പുകയില ഉല്‍പന്ന ശേഖരം പിടികൂടി.
29/07/2016
വൈക്കം കുടവെച്ചൂരില്‍ നിന്നും എക്‌സൈസ് സംഘം പിടിച്ചെടുത്ത നിരോധിത പുകയില ഉല്പന്നങ്ങള്‍.

വൈക്കം: കുടവെച്ചൂരില്‍ കടയുടെ പുറകില്‍ സൂക്ഷിച്ചിരുന്ന വന്‍ പുകയില ഉല്‍പന്ന ശേഖരം പിടികൂടി. ഔട്ട്‌പോസ്റ്റിനു സമീപം പലചരക്കുവ്യാപാരം നടത്തുന്ന സുനില്‍കുമാറിന്റെ പലചരക്കുകടയോടു ചേര്‍ന്നുള്ള പുരയിടത്തിന്റെ മറവില്‍ സൂക്ഷിക്കുകയായിരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങളാണ് വൈക്കം എക്‌സൈസ് സംഘം പിടിച്ചെടുത്തത്. ഇന്നലെ വൈകുന്നേരം നാലിന് എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. തമിഴ്‌നാട്ടില്‍ നിന്നും മററും ബസുകളിലാണ് ഇവ എത്തിച്ചതെന്ന് സംശയിക്കുന്നു. പിടിച്ചെടുത്തവയില്‍ 2000 പായ്ക്കററ് സിഗരററ് ഉല്പന്നങ്ങളും, ഇരുന്നൂറ് കിലോയോളം പുകയിലയും ഉള്‍പ്പെടും. കടയുടമക്കെതിരെ കേസെടുക്കുമെന്ന്്് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റോയ് ജെയിംസ്, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.ആര്‍ രഘുനാഥന്‍, പി.ആര്‍ രാജു, പി.എം മനോജ്കുമാര്‍, എ.എസ് ദീപേഷ്, ടി.എസ് സുമിനമോള്‍, സേവ്യര്‍ എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി.