Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രധാനമന്ത്രിക്ക് ഒരുലക്ഷം കത്തയക്കുന്ന സമരപരിപാടിയുടെ വൈക്കം നിയോജകമണ്ഡലം സമരപരിപാടി ഉദ്ഘാടനം ചെയ്തു
29/07/2016

വൈക്കം: റിലയന്‍സ് ഉള്‍പ്പെടെയുള്ള സ്വകാര്യ പെട്രോളിയം വ്യവസായ കുത്തകകളെ സഹായിക്കാനാണ് അന്താരാഷ്ട്ര വിപണി വിലയ്ക്കനുസരിച്ച് പെട്രോള്‍, ഡീസല്‍, ഗ്യാസ് എന്നിവയുടെ വില നരേന്ദ്രമോദി സര്‍ക്കാര്‍ കുറയ്ക്കാത്തതെന്ന് ഐ എന്‍ ടി യൂ സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് പറഞ്ഞു. വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഐ എന്‍ ടി യൂ സി ജില്ലാകമ്മററിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്ക് ഒരുലക്ഷം കത്തയക്കുന്ന സമരപരിപാടിയുടെ വൈക്കം നിയോജകമണ്ഡലം സമരപരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സമീപ രാജ്യങ്ങളില്‍ പെട്രോളിനും ഡീസലിനും ഇപ്പോഴത്തെ വില 35 രൂപയില്‍ താഴെ മാത്രമാണെന്നും അന്താരാഷ്ട്ര വിപണിവിലയ്ക്ക് അനുസൃതമായി 35 രൂപയ്ക്ക് പെട്രോള്‍ നല്‍കുവാന്‍ കഴിയുമെന്നും ഫിലിപ്പ് ജോസഫ് ചൂണ്ടിക്കാട്ടി. ഐ എന്‍ ടി യൂ സി ബ്ലോക്ക് പ്രസിഡന്റ് അഡ്വ. പി വി സുരേന്ദ്രന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, ഡി സി സി ജനറല്‍ സെക്രട്ടറി പി വി പ്രസാദ്, ഐ എന്‍ ടി യൂ സി സംസ്ഥാന സെക്രട്ടറി എം വി മനോജ്, ജില്ലാ ജനറല്‍ സെക്രട്ടറി വി ടി ജെയിംസ്, എം എന്‍ ദിവാകരന്‍നായര്‍, തോമസ് ടി മാളേക്കല്‍, എസ് എസ് മുരളി, കെ വി ചിത്രാംഗദന്‍, ബാബു പൂവനേഴത്ത്, കെ പി ജോസ്, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, പി എസ് ബാബു, വിജയമ്മ ബാബു, പി ആര്‍ രത്‌നപ്പന്‍, ശ്രീദേവി അനുരുദ്ധന്‍, രമാദേവി മനോഹരന്‍, കെ എം രാജപ്പന്‍, സി എസ് സലിം, എം ഡി സത്യന്‍, ജി രാജീവ്, എം ജയകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.