Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മലയാളത്തിലെ ആദ്യ ശബ്ദചിത്രത്തിലെ നായികയുടെ കുടുംബം കടുത്ത ദാരിദ്രത്തിന്റെയും രോഗപീഡകളുടെയും നടുവില്‍.
21/07/2016
കമലം

മലയാള സിനിമ ശതാബ്ദി പിന്നിടുമ്പോഴും താരങ്ങള്‍ ആഘോഷങ്ങളുടെ ഭാഗമായി ലക്ഷങ്ങള്‍ ചെലവഴിക്കുമ്പോള്‍ മലയാളത്തിലെ ആദ്യ ശബ്ദചിത്രത്തിലെ നായികയുടെ കുടുംബം കടുത്ത ദാരിദ്രത്തിന്റെയും രോഗപീഡകളുടെയും നടുവില്‍. നിത്യ ജീവിതം തള്ളിനീക്കുന്നതിന് കഷ്ടപ്പെടുന്ന കുടുംബത്തിന്റെ ദുരന്തകാഴ്ച്ച കലാസമൂഹത്തിന് നൊമ്പരമാവുന്നു. മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ ബാലനിലെ നായിക എം.കെ കമലം മലയാള സിനിമ ചരിത്രത്തില്‍ ഇടം നേടിയെങ്കിലും കലാജീവിതം സമ്മാനിച്ചത് കടുത്ത ദാരിദ്ര്യം മാത്രമായിരുന്നു. കുമരകം മങ്ങാട്ട് എം.സി.കെച്ചുപിള്ള പണിക്കരുടെയും കാര്‍ത്യായനി അമ്മയുടെയും മകളായാണ് എം.കെ കമലത്തിന്റെ ജനനം.
കവി കേശവപ്പണിപ്പക്കരുടെ കൊച്ചുമകള്‍ കൂട്ടിക്കാലം മുതലേ പാടാനും കഥ കേള്‍ക്കാനും കവിത ചൊല്ലാനുമെക്കെ താല്‍പര്യം കാണിച്ചു. കലാഹൃദയമുള്ള കുടുബത്തിന്റെ ആശിര്‍വാദത്തോടെ നാടകവേദിയിലേക്ക് വന്നു. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യ നാടകത്തില്‍ ആഭിനയിച്ചത്. സെബാസ്‌ററ്യന്‍ കുഞ്ഞുകുഞ്ഞ് ഭാഗവതരുടെ കൈരളി നടന കലാസമിതിയില്‍ ചേര്‍ന്ന് അഭിനയകലയ്ക്ക് തുടക്കം കുറിച്ചു. പി.ജെ ചെറിയാന്റെ സന്മാര്‍ഗ വിലാസം നാടകസഭ, കോട്ടയം ആത്മഗാന നടനസഭ എന്നീ നാടക നാടക സംഘങ്ങളില്‍ മികച്ച കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നു. മിശിഹാ ചരിത്രം, സ്വാമി ബ്രഹ്മദത്തന്റെ മൃണാളിനി, എസ്.എല്‍ പുരം സദാനന്ദന്റെ മറക്കാത്ത മനുഷ്യന്‍ തുടങ്ങിയ നാടകങ്ങളില്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ അരങ്ങുകളില്‍ ആസ്വാദക മനം കവര്‍ന്നു. കോട്ടയം ആത്മഗാനത്തില്‍ പ്രവര്‍ത്തിക്കുന്ന സമയത്താണ് മലയാള സിനിമായുടെ ആദ്യ ശബ്ദചിത്രത്തിലെ നായികാസ്ഥാനം തേടിയെത്തുന്നുന്നത്. മൂന്നര മാസത്തെ ഷൂട്ടിംഗിന്റെ ലൊക്കേഷന്‍ സേലത്തായിരുന്നു. 1938ല്‍ അങ്ങനെ മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമാവാന്‍ കമലത്തിന് ഭാഗ്യം ലഭിച്ചു. അപ്പന്‍ തമ്പുരാന്റെ ഭൂതരായരിലാണ്് കമലം പീന്നിട് അഭിനയിച്ചത്. സാമ്പത്തിക പ്രതിസന്ധികള്‍മൂലം സിനിമ റിലീസായില്ല. പിന്നീട് വെള്ളിത്തിരയോട് താല്‍ക്കാലികമായി വിട പറഞ്ഞ് നാടകങ്ങളില്‍ സജീവമായി. ദാമോദരന്‍ വൈദ്യന്‍ ഭര്‍ത്താവായി ജീവിതത്തിലെത്തിയെങ്കിലും ആ ദാമ്പത്യത്തിന് ഏറെക്കാലത്തെ ആയുസ്സുണ്ടായിരുന്നില്ല. ഇവര്‍ക്ക് മൂന്ന് പെണ്‍മക്കളാണ്. രാധ, മീര, ഇന്ദു. കലാജീവിതത്തിന് വിരാമമിട്ട് ടി.വി പുരത്ത് താമസമാക്കിയ കമലത്തിന് പ്രായമേറിയപ്പോള്‍ ശാരീരികബുദ്ധിമുട്ടുകളില്‍ സഹായിക്കാന്‍ ഇളയമകള്‍ ഇന്ദു മാത്രമായി. ഇന്ദു വിവാഹിതയായങ്കിലും ഭര്‍ത്താവ് ദാസ് തോമസിന് ക്യാന്‍സര്‍ ബാധിച്ചതോടെ ഇവരുടെ ജീവിതം താളം തെററി. അവശകലാകാരന്‍മാര്‍ക്കുള്ള പെന്‍ഷന്‍തുകയായി ലഭിച്ചിരുന്ന 2500 രൂപ മാത്രമായി ഇവരുടെ ഏകവരുമാനം. 2010 ഏപ്രില്‍ 29ന് എം.കെ.കമലം മരിച്ചതോടെ ചലച്ചിത്ര ലോകം ആദ്യ ശബ്ദ നായികയെ പാടെ മറന്നു. കമലം മരിച്ചപ്പോള്‍ അന്നത്തെ സാംസ്‌ക്കാരിക മന്ത്രി കമലത്തിന് ടി.വി പുരത്ത് സ്മരകം ഉണ്ടാക്കുമെന്ന് പ്രഖ്യപിച്ചിരുന്നു. എന്നാല്‍ നാളിതുവരെയായിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. .
അരങ്ങില്‍ ചിരിക്കുകയും അണിയറയില്‍ പോയി കരയുകയും ചെയ്ത എം.കെ കമലത്തിന്്് താങ്ങായി നിന്ന ഇളയമകള്‍ ഇന്ദുവും ഭര്‍ത്താവും ഇന്ന് നിത്യ ദുരിതത്തിനു നടുവിലാണ്. ദാസ് കൊണ്ടുവരുന്ന ചെറിയ തുക ഒന്നിനും തികയുന്നില്ല. ചികിത്സയുടെ ഭാഗമായി ദാസിന് രണ്ട് ഒപ്പേറേഷന്‍ കഴിഞ്ഞപ്പോഴേക്കും ജോലിക്ക് പോകാന്‍ സാധിക്കാതായതോടെ ഇവരുടെ ജീവിതം ശരിക്കും വഴിമുട്ടി. മലയാള ശബ്ദചിത്രത്തിലെ നായികയുടെ അശരണയായ മകള്‍ക്ക് മരുന്നിനും ഭക്ഷണത്തിനുമായുള്ള തുക പെന്‍ഷനായി അനുവദിക്കണം എന്ന അപേക്ഷമാത്രമാണ് മലയാളത്തിലെ ആദ്യ ശബ്ദ ചിത്രനായികയെ സ്‌നേഹിക്കുന്നവര്‍ക്ക് താരസംഘടനായ അമ്മയോട് പറാനുള്ളത്. താരസംഘടനയുടെ തലപ്പത്തുള്ള മെഗാസ്റ്റാറിന്റെ നാട്ടിലുള്ള ഒരു കലാകാരിക്കാണ് ഈ ദുരവസ്ഥ. ചരിത്രപാരമ്പര്യം ഏറെ ഉറങ്ങുന്ന ക്ഷേത്രനഗരിയിലെ ആദ്യ കലാവിസ്മയത്തെ ഇനിയും മറക്കാന്‍ ഭരണം കയ്യാളുന്നവര്‍ തുനിഞ്ഞാല്‍ വലിയൊരു ശാപമായിരിക്കും ഇവര്‍ക്കുനേരെ തിരിയുക.