Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വീകരണം നല്‍കി.
28/07/2016
ശതാഭിഷിക്തനായ താന്ത്രിക കുലപതി മനയത്താററുമനയ്ക്കല്‍ ചന്ദ്രശേഖരന്‍ നമ്പൂതിരിയ്ക്ക് ജന്മനാട്ടില്‍ നല്‍കിയ സ്വീകരണം കോട്ടയം ഗുരുനാരായണ സേവാനികേതന്‍ മുഖ്യാചാര്യന്‍ കെ.എന്‍ ബാലാജി ഉദ്ഘാടനം ചെയ്യുന്നു

തലയോലപ്പറമ്പ്: ശതാഭിഷിക്തനായ താന്ത്രിക കുലപതി മനയത്താററുമനയ്ക്കല്‍ ചന്ദ്രശേഖരന്‍ നമ്പൂതിരിയ്ക്ക് ജന്മനാട്ടില്‍ അടിയം സത്സംഗസമിതിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. അടിയം ശ്രീനാരായണ പ്രാര്‍ത്ഥനാലയത്തില്‍ നടന്ന സ്വീകരണസമ്മേളനം കോട്ടയം ഗുരുനാരായണ സേവാനികേതന്‍ മുഖ്യാചാര്യന്‍ കെ.എന്‍ ബാലാജി ഉദ്ഘാടനം ചെയ്തു. ബാബു കുറുമഠം അധ്യക്ഷത വഹച്ച ചടങ്ങില്‍ തലയോലപ്പറമ്പ് ജുമാമസ്ജിദ് ചീഫ് ഇമാം അബ്ദുല്‍ റഹിം മുസ്‌ലിയാര്‍, തലയോലപ്പറമ്പ് സെന്റ് ജോര്‍ജ്ജ് പള്ളി വികാരി ഫാ. ജോണ്‍ പുതുവ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഉപഹാരസമര്‍പ്പണവും മുഖ്യപ്രഭാഷണവും എ.വി അശോകന്‍ ശിവഗിരിമഠം നിര്‍വഹിച്ചു. വിഷ്ണു ആച്ചേരില്‍ പ്രശസ്തിപത്രം സമ്മാനിച്ചു. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, കെ.ആര്‍ നാരായണന്‍ സ്മാരക എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു, വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ കമ്മിററി അംഗം എന്‍.മധു, പ്രൊഫ. വി.എന്‍ നാരായണന്‍ നമ്പൂതിരി, പ്രൊഫ. വിഷ്ണു നമ്പൂതിരി, എ.ജി ഗോപാലകൃഷ്ണന്‍ നായര്‍, ജോര്‍ജ്ജ് ജേക്കബ്, സുരേഷ് തുണ്ടത്തില്‍, വിജയന്‍ പാറയില്‍, വിനോദ്, ശശി, ടി.പി ആനന്ദവല്ലി, രാജേന്ദ്രന്‍ വടക്കിലാററ് എന്നിവര്‍ പ്രസംഗിച്ചു.