Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൂട്ടിയിടിച്ചു.
28/07/2016

വൈക്കം: വൈക്കം-തവണക്കടവ് ഫെറിയില്‍ സര്‍വീസ് നടത്തുന്ന എ 58 ബോട്ട് വൈക്കം ജെട്ടിയില്‍ നിന്നും യാത്രക്കാരെ കയററി നീങ്ങുന്നതിന് ഇടയില്‍ തവണക്കടവില്‍ നിന്നും അമിതവേഗത്തില്‍ വന്ന എ 90 ബോട്ടുമായി കൂട്ടിയിടിച്ചു. ഇന്നലെ രാവിലെ ഏഴിനാണ് സംഭവം. വൈക്കം ജെട്ടിക്ക് 20 മീററര്‍ അകലെ വച്ച് ഇടിക്കുകയാണുണ്ടായത്. യാത്രക്കാര്‍ ഭയന്നെങ്കിലും ദുരന്തം വഴിമാറി. എ 90 ബോട്ടിലെ ലാസ്‌കര്‍മാര്‍ ബോട്ട് ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് പറയപ്പെടുന്നു. അധികാരികള്‍ മേല്‍നടപടികള്‍ സ്വീകരിച്ച് ഇത്തരം അപകടങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു.