Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജൈവപച്ചക്കറി കൃഷി ആരംഭിച്ചു.
28/07/2016
വെള്ളൂര്‍ പഞ്ചായത്ത് 13-ാം വാര്‍ഡിലെ വിവിധ കുടുംബശ്രീകളുടെ നേതൃത്വത്തില്‍ ആരംഭിച്ച ജൈവപച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം കലാ മങ്ങാട്ട് നിര്‍വഹിക്കുന്നു

തലയോലപ്പറമ്പ്: ഓണം വിഷവിമുക്ത പച്ചക്കറികള്‍ക്കൊപ്പം എന്ന പദ്ധതിയുടെ ഭാഗമായി വെള്ളൂര്‍ പഞ്ചായത്ത് 13-ാം വാര്‍ഡിലെ വിവിധ കുടുംബശ്രീകളുടെ നേതൃത്വത്തില്‍ ജൈവപച്ചക്കറി കൃഷി ആരംഭിച്ചു. തക്കാളി, ചീര, പച്ചമുളക്, പാവല്‍, പടവലം, വള്ളിപയര്‍, വഴുതന, കുററിപയര്‍, വെണ്ട, കോവല്‍, വെള്ളരി എന്നീ പച്ചക്കറികളാണ് കൃഷിയിറക്കിയത്. വാര്‍ഡിലെ പത്ത് ഏക്കര്‍ സ്ഥലത്താണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ കൃഷി നടത്തുന്നത്. ജൈവകൃഷിയുടെ ഉദ്ഘാടനം തട്ടാവേലിയില്‍ ജില്ലാ പഞ്ചായത്ത് അംഗം കലാ മങ്ങാട് വഴുതന തൈ നട്ടുകൊണ്ട് നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ പി.ആര്‍ സുഗുണന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം സുധര്‍മ്മന്‍, വടകര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഡി.എം ദേവരാജന്‍, കുടുംബശ്രീ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.