Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിശേഷാല്‍ പൊതുയോഗവും തെരഞ്ഞെടുപ്പും
28/07/2016
വടയാര്‍ വടക്കുംഭാഗം 134-ാം നമ്പര്‍ എസ് എന്‍ ഡി പി ശാഖായോഗത്തിന്റെ വിശേഷാല്‍ പൊതുയോഗവും തെരഞ്ഞെടുപ്പും യോഗം മുന്‍ കമ്മററി അംഗം എം പി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

വൈക്കം: വടയാര്‍ വടക്കുംഭാഗം 134-ാം നമ്പര്‍ എസ് എന്‍ ഡി പി ശാഖായോഗത്തിന്റെ വിശേഷാല്‍ പൊതുയോഗവും തെരഞ്ഞെടുപ്പും ശാഖായോഗം പ്രാര്‍ത്ഥനാലയത്തില്‍ വച്ചു നടത്തി. പ്രസിഡന്റ് എസ് വാസു അദ്ധ്യക്ഷത വഹിച്ചു. യോഗം മുന്‍ കമ്മററി അംഗം എം പി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി കെ സുനില്‍ സ്വാഗതം പറഞ്ഞു. എ കെ ഭരതന്‍, ശിവദാസന്‍, ററി കെ സഹദേവന്‍, വനിതാസംഘം പ്രസിഡന്റ് സുശീല സതീശന്‍, സെക്രട്ടറി സിന്ധു ശിവകുമാര്‍, ബിനു പവിത്രന്‍, കെ സുരേന്ദ്രന്‍, കെ കെ ജയദേവന്‍, വിജയമ്മ സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. എ കെ ഭരതന്‍ (പ്രസിഡന്റ്), ററി കെ സഹദേവന്‍ (സെക്രട്ടറി), വി കെ സുനില്‍കുമാര്‍ (വൈ.പ്രസി.) എന്നിവരുള്‍പ്പെടെയുള്ള 14 അംഗകമ്മററിയെയും തിരഞ്ഞെടുത്തു.