Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സത്യഗ്രഹസമരത്തിന്റെ 90-ാം വാര്‍ഷികത്തിന്റെ സമാപനം
29/11/2015
സത്യഗ്രഹസമരത്തിന്റെ 90-ാം വാര്‍ഷികത്തിന്റെ സമാപനം സോഷ്യല്‍ ജസ്റ്റീസ് വെല്‍ഫയര്‍ സൊസൈററിയുടെയും സൈന്ധവമൊഴി മാസികയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കും. ഇന്ന് രാവിലെ 9.30ന് ടി.കെ മാധവന്‍, മന്നത്തു പത്മനാഭന്‍, ഇ.വി രാമസ്വാമി നായ്ക്കര്‍, മഹാത്മാഗാന്ധി, ശ്രീനാരായണഗുരു എന്നിവരുടെ പ്രതിമകളില്‍ നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. വി.വി സത്യന്‍, എന്‍.എസ്.എസ് യൂണിയന്‍ വൈസ് പ്രസിഡന്റ് എസ്.മധു, സംഗീതനാടക അക്കാദമി സെക്രട്ടറി എം.കെ ഷിബു, നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ്, എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ എന്നിവരുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തും. 11 മണിക്ക് ആശ്രമം സ്‌കൂളില്‍ നടക്കുന്ന സമാപനസമ്മേളനം ഗതാഗതവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സോഷ്യല്‍ ജസ്റ്റീസ് വെല്‍ഫെയര്‍ സൊസൈററി പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പന്‍ അധ്യക്ഷ വഹിക്കുന്ന യോഗത്തില്‍ വൈക്കം സത്യാഗ്രഹ സ്മാരക കമ്മററി സെക്രട്ടറി സുകുമാരന്‍ മൂലേക്കാട്ട് ആമുഖപ്രസംഗം നടത്തും. എം.എല്‍.എമാരായ മോന്‍സ് ജോസഫ്, കെ.അജിത്ത്, നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. അഡ്വ. പി.കെ ഹരികുമാര്‍, ബിനേഷ് പ്ലാത്താനത്ത്, പി.ജി.എം നായര്‍ കാരിക്കോട്, മുരളി വാഴമന, കെ.കെ സുരേഷ്, അഡ്വ. കെ.എം സന്തോഷ്‌കുമാര്‍, അഡ്വ. ജോഷി ജേക്കബ്, അഡ്വ. പി.എം ബേബി, പി.എസ് പ്രസാദ്, മോഹന്‍ ഡി.ബാബു, അക്കരപ്പാടം ശശി, പോള്‍സണ്‍ ജോസഫ്, തിലകമ്മ പ്രേംകുമാര്‍, കെ.ടി റെജികുമാര്‍, കെ.ഗുപ്തന്‍, പി.സോമന്‍പിള്ള, പി.എം പൊന്നപ്പന്‍, കണ്ണന്‍ മേലോത്ത്, സൈന്ധവമൊഴി ചീഫ് എഡിററര്‍ വി.സി സുനില്‍, സോഷ്യല്‍ ജസ്റ്റീസ് വെല്‍ഫെയര്‍ സൊസൈററി ജനറല്‍ സെക്രട്ടറി മുട്ടം സുകുമാരന്‍ എന്നിവര്‍ പ്രസംഗിക്കും.