Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊതുപ്രവര്‍ത്തകരായ ഒരു കൂട്ടം കര്‍ഷകര്‍ വിളയിച്ചത് നൂറുമേനി മത്സ്യങ്ങള്‍.
27/07/2016
തലയാഴം പഞ്ചായത്തിലെ കൊതവറയിലുള്ള സംഗമം കാര്‍ഷികഫാമില്‍ നടത്തിയ മത്സ്യകൃഷി വിളവെടുപ്പിന്റെ ഉദ്ഘാടനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി നിര്‍വഹിക്കുന്നു

വൈക്കം: പൊതുപ്രവര്‍ത്തകരായ ഒരു കൂട്ടം കര്‍ഷകര്‍ വിളയിച്ചത് നൂറുമേനി മത്സ്യങ്ങള്‍. ടി.വി പുരം പഞ്ചായത്തിലെ ഏഴോളം കര്‍ഷകര്‍ ചേര്‍ന്ന് രൂപീകരിച്ച സംഗമം കാര്‍ഷികഫാം തലയാഴം പഞ്ചായത്തിലെ കൊതവറയില്‍ കരിയാര്‍ സ്പില്‍വേയോടു ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്ക് വിപുലമായ രീതിയില്‍ മത്സ്യകൃഷി നടത്തുവാന്‍ ഉല്ലല കയര്‍ സംഘമാണ് ഭൂമി കര്‍ഷകര്‍ക്ക് വാടകയ്ക്ക് വിട്ടുനല്‍കിയത്. കഴിഞ്ഞ 35 വര്‍ഷത്തിലധികമായി കാടും പടലും പിടിച്ചുകിടന്ന ഭൂമി പ്രകൃതിസൗഹൃദ ഫാമായി കര്‍ഷകര്‍ മാററിയെടുക്കുകയായിരുന്നു. കട്‌ല, രോഹു, മൃഗാള്‍, സൈപ്രിനസ്, ലേബിയോ, ഗ്രാസ് കാര്‍പ്പ്, സില്‍വര്‍ കാര്‍പ്പ്, ഗിഫ്‌ററ് സിലോപ്പിയ, മലേഷ്യ വാള എന്നീ മത്സ്യഇനങ്ങള്‍ ഇവിടെ സമുദ്ധമായി വളരുന്നു. ഒന്നര ഏക്കര്‍ വരുന്ന കരിയാറിനോട് ചേര്‍ന്നുള്ള കുളം കരിമീന്‍ കൃഷിക്കായി ഇവര്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. സംയോജിത കാര്‍ഷിക ഫാം എന്ന നിലയില്‍ രൂപകല്‍പന ചെയ്തിരിക്കുന്ന ഫാമില്‍ ആട്, കോഴി, താറാവ്, പശു തുടങ്ങിയവ വളര്‍ത്താനുള്ള ഒരുക്കത്തിലാണ് കര്‍ഷകര്‍. വേമ്പനാട്ടു കായലും കരിയാറും സംഗമിക്കുന്ന സ്ഥലമായതിനാലും, തലയാഴം-ടി.വി പുരം പഞ്ചായത്തുകളിലെ കര്‍ഷകരുടെ കൂട്ടായ്മ എന്ന നിലയ്ക്കുമാണ് ഫാമിന് കര്‍ഷകസംഗമം എന്ന് പേരിട്ടിരിക്കുന്നത്. നിരവധി വിദേശ ടൂറിസ്റ്റുകള്‍ സന്ദര്‍ശിക്കുന്ന സഞ്ചാരപദമാണ് ഇപ്പോള്‍ കരിയാര്‍ സ്പില്‍വേ സൈഡ്. സമീപവാസികളായ ഭൂവുടമകളും സംഗമം ഫാമിന് കൃഷിക്കായി ഭൂമി വിട്ടുനല്‍കിയിട്ടുണ്ട്. ഇടവിളകളായി വാഴയും കപ്പയും മറ്റുമാണ് കൃഷി ചെയ്യുന്നത്. പൊതുപ്രവര്‍ത്തകര്‍ക്ക് ആകെ മാതൃകയായിരിക്കുകയാണ് ഈ കൂട്ടായ്മ. മത്സ്യവിളവെടുപ്പിന്റെ ഉദ്ഘാടനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ലീനമ്മ ഉദയകുമാര്‍, വാര്‍ഡ് മെമ്പര്‍ ജെല്‍ജി വര്‍ഗീസ്, ഫിഷറീസ് പ്രൊജക്ട് അസിസ്റ്റന്റ് ആരതി, ഉല്ലല കയര്‍ സംഘം പ്രസിഡന്റ് സി.കെ പ്രശോഭനന്‍, മത്സ്യകൃഷി കോ-ഓര്‍ഡിനേററര്‍മാരായ പി.എസ് സരിത, സിന്ധു, സംഗമം കാര്‍ഷികഫാം പ്രസിഡന്റ് കെ.ഉദയകുമാര്‍, സെക്രട്ടറി സാംജി ടി.വി പുരം, ട്രഷറര്‍ കെ.എം തങ്കച്ചന്‍, പി.വി ഷാജി, കണ്ണപ്പന്‍ കുന്നത്തറ, അശോകന്‍, പി.വി പവനന്‍, പി.ആര്‍ നടരാജപ്പണിക്കര്‍, ജോണി തോമസ് എന്നിവര്‍ പങ്കെടുത്തു.