Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മികച്ച കായികതാരത്തിനുള്ള അവാര്‍ഡ് വെള്ളൂര്‍ കുഞ്ഞിരാമന്‍ മെമ്മോറിയല്‍ സ്‌ക്കൂളിലെ കായികാധ്യാപകന്‍ ജോമോന്‍ നാമക്കുഴിക്ക്
27/07/2016
മികച്ച കായികതാരത്തിനുള്ള സായി അവാര്‍ഡ് മുന്‍ ഇന്‍ഡ്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ജിജി ജേക്കബ് വെള്ളൂര്‍ കെ.എം.എച്ച്.എസിലെ കായികാധ്യാപകന്‍ ജോമോന്‍ നാമക്കുഴിയ്ക്ക് സമ്മാനിക്കുന്നു

തലയോലപ്പറമ്പ്: സ്‌പോര്‍ട്ട്‌സ് അഥോറിട്ടി ഓഫ് ഇന്‍ഡ്യ ഏര്‍പ്പെടുത്തിയ മികച്ച കായികതാരത്തിനുള്ള അവാര്‍ഡ് വെള്ളൂര്‍ കുഞ്ഞിരാമന്‍ മെമ്മോറിയല്‍ സ്‌ക്കൂളിലെ കായികാധ്യാപകന്‍ ജോമോന്‍ നാമക്കുഴിക്ക് ഏററുവാങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുന്‍ ഇന്‍ഡ്യന്‍ ഫുട്‌ബോള്‍ ക്യാപ്‌ററന്‍ ജിജി ജേക്കബ് അവാര്‍ഡ് സമ്മാനിച്ചു. അണ്ടര്‍ 17 ലോകകപ്പ് ഡയറക്ടര്‍ രോഹിത് അഷ്‌റാം ചടങ്ങില്‍ സംബന്ധിച്ചു. വനിതാ ഫുട്‌സാല്‍, റോളര്‍ ബാസ്‌കററ് ബോള്‍, റോളര്‍ ക്രിക്കററ് എന്നിവ പരിശീലിപ്പിക്കുകയും റോളര്‍ കേരളത്തില്‍ കൊണ്ടുവരികയും ചെയ്തത് ജോമോനാണ്. ഇദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ രണ്ട് ഇന്‍ഡ്യന്‍ ക്യാമ്പ് താരങ്ങള്‍ ഉള്‍പ്പെടെ 23 ദേശീയ താരങ്ങളും നാല് ഇന്റര്‍ യൂണിവേഴ്‌സിററി താരങ്ങളും പരിശീലനം നേടുന്നുണ്ട്. ഈ വര്‍ഷം ഒറീസയില്‍ നടക്കുന്ന ജൂനിയര്‍ നാഷണല്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇതില്‍ അഞ്ച് കുട്ടികള്‍ക്ക് ടീമില്‍ ഇടം ലഭിച്ചിരുന്നു. അന്തര്‍ദേശീയ താരങ്ങളായ നാമക്കുഴി സഹോദരിമാരുടെ സഹോദരനായ ജോമോന്‍ ഓള്‍ ഇന്‍ഡ്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ടെക്‌നിക്കല്‍ ഡയറക്ടര്‍ സ്‌കോട്ടില്‍ പരിശീലനം നേടിയിട്ടുണ്ട്. ഈ വര്‍ഷത്തെ മികച്ച ദേശീയ ജൂനിയര്‍ ഫുട്‌ബോള്‍ താരമായി തെരഞ്ഞെടുക്കപ്പെട്ട അഞ്ജന എം.ബാബു ശിഷ്യയാണ്.