Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കത്തോലിക്ക കോണ്‍ഗ്രസ് വൈക്കം മേഖലയുടെ നേതൃത്വത്തില്‍ വികസനസെമിനാര്‍ സംഘടിപ്പിച്ചു.
27/07/2016
കത്തോലിക്ക കോണ്‍ഗ്രസ് വൈക്കം മേഖലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വികസന സെമിനാര്‍ വെല്‍ഫയര്‍ സെന്ററില്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കത്തോലിക്ക കോണ്‍ഗ്രസ് വൈക്കം മേഖലയുടെ നേതൃത്വത്തില്‍ വികസനസെമിനാര്‍ സംഘടിപ്പിച്ചു. നിയോജക മണ്ഡലത്തിന്റെ സമഗ്രവികസനം സംബന്ധിച്ച് നടത്തിയ സെമിനാര്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വെല്‍ഫയര്‍ സെന്ററില്‍ നടന്ന സെമിനാറില്‍ വൈക്കം ഫൊറോന വികാരി ഫാ. ഡോ. പോള്‍ ചിറ്റിനപ്പള്ളി അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് മേഖലാ ഡയറക്ടര്‍ ഫാ. പീറ്റര്‍ കോയിക്കര വിഷയാവതരണം നടത്തി. ഫാ. പോള്‍ തേലേക്കാട്ട് മോഡറേറ്ററായിന്നു. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.സുഗതന്‍, അഡ്വ. കെ.കെ രഞ്ജിത്ത്, കലാ മങ്ങാട്ട്, പഞ്ചായത്തു പ്രസിഡന്റുമാരായ പി.വി ഹരിക്കുട്ടന്‍, കെ.ആര്‍ ചിത്രലേഖ, വി.ജി മോഹനന്‍, സാബു പി.മണലൊടി, പി.ശകുന്തള, കത്തോലിക്ക കോണ്‍ഗ്രസ് നേതാക്കളായ ജയന്‍ കോലഞ്ചേരി, അഡ്വ. സാജു വാതപ്പള്ളി, സജിമോന്‍ മാനന്തിക്കരി, ജോണി വളവത്ത്, ജിജോ കൊണ്ടിയില്‍, സിബി ഉപ്പാണിയില്‍ എന്നിവര്‍ പ്രസംഗിച്ചു.