Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജലഅതോറിട്ടിയുടെ ഡിവിഷന്‍ ഓഫീസ് വൈക്കത്ത് ആരംഭിക്കണം
27/07/2016

വൈക്കം: 45 ദശലക്ഷം ലിറ്റര്‍ ശുദ്ധജലം പ്രതിദിനം ഉല്‍പ്പാദിപ്പിക്കുന്ന വെള്ളൂര്‍, വെളിയന്നൂര്‍, വൈക്കം, തലയാഴം കുടിവെള്ള വിതരണപദ്ധതിയുടേതടക്കം ചുമതലകള്‍ ഇപ്പോഴും കടുത്തുരുത്തി ഡിവിഷനു കീഴിലാണ്. 30 ദശലക്ഷം ലിററര്‍ വെള്ളം ഉപയോഗിക്കുന്നത് വൈക്കം മുന്‍സിപ്പാലിററിക്കും സമീപ പഞ്ചായത്തുകള്‍ക്കുമാണ്. നിലവില്‍ ഇതിന്റെ അററകുററപണികളും നിയന്ത്രണവും ഇപ്പോഴും കടുത്തുരുത്തിയിലാണ്. വൈക്കത്തിന്റെയും സമീപ പഞ്ചായത്തുകളിലെയും കുടിവെള്ള വിതരണ പദ്ധതികളുടെ സുഗമമായ നടത്തിപ്പിനായി വൈക്കത്ത് ജലഅതോറിട്ടിയുടെ ഡിവിഷന്‍ ഓഫീസ് ആരംഭിക്കണമെന്ന് ആള്‍ കേരള വാട്ടര്‍ അതോറിട്ടി എംപ്ലോയീസ് യൂണിയന്‍ വൈക്കം യൂണിററ് സമ്മേളനം ആവശ്യപ്പെട്ടു. വി എം മത്തായിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം സി പി ഐ മണ്ഡലം സെക്രട്ടറി കെ ഡി വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് പ്രസിഡന്റ് എം എം ജോര്‍ജ്ജ്, ജില്ല ജോ.കണ്‍വീനര്‍ ഇ കെ ദിനേശന്‍ എന്നിവര്‍ പ്രസംഗിച്ചു. റ്റി ഡി പ്രസാദ് (പ്രസിഡന്റ്), വി എം മത്തായി (സെക്രട്ടറി), സാബു ജോസഫ് (ഖജാന്‍ജി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. വെള്ളൂര്‍-വെളിയന്നൂര്‍ കുടിവെള്ള പദ്ധതിയുടെ പ്ലാന്റില്‍ സ്ഥിരം ജീവനക്കാരെ നിയമിക്കണമെന്നും ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം ഉടന്‍ നടപ്പിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.