Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ഫെറിയിലെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കപ്പെട്ടു.
27/07/2016

വൈക്കം: കേരളത്തിലെ വരുമാനലഭ്യതയില്‍ ഒന്നാം സ്ഥാനത്തുനില്‍ക്കുന്ന വൈക്കം ഫെറിയിലെ വൈദ്യുതി കണക്ഷന്‍ പോലും വിച്ഛേദിക്കപ്പെട്ടു. എം.എല്‍.എ ഉള്‍പ്പെടുന്ന ജനപ്രതിനിധികള്‍ക്കുനേരെ ഏറെ ചോദ്യശരങ്ങള്‍ ഉയര്‍ത്തുന്ന നടപടികള്‍ക്കാണ് ഇന്നലെ കെ.എസ്.ഇ.ബി അധികാരികള്‍ മുന്നിട്ടിറങ്ങിയത്. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നെങ്കിലും വൈദ്യുതിബന്ധം പുനസ്ഥാപിക്കുവാന്‍ വൈദ്യുതി ബോര്‍ഡ് അധികൃതര്‍ രാത്രിവരെ തയ്യാറായിട്ടില്ല. ബോട്ട്‌ജെട്ടി ഓഫീസില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച നടപടിക്കെതിരെ വൈക്കം ടൗണ്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് മോഹനന്‍ പുതുശ്ശേരി അധികൃതര്‍ക്ക് പരാതി നല്‍കി. ഇരുട്ടിലായാല്‍ ജെട്ടിയില്‍ അപകടത്തിന് സാധ്യയേറെയാണ്. വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് അധികൃതരും വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരും തമ്മിലുള്ള തര്‍ക്കത്തിന്റെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടിയ്ക്ക് ഉത്തരവാദികളായവരുടെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മോഹനന്‍ പുതുശ്ശേരി ആവശ്യപ്പെട്ടു.