Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കള്ളടാക്‌സികളെ നിയന്ത്രിക്കുന്നതിനും തടയുന്നതിനും മോട്ടോര്‍ വാഹനവകുപ്പ് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍
27/07/2016

വൈക്കം: നഗരത്തിലും സമീപപ്രദേശങ്ങളിലും വ്യാപകമായി ഓടുന്ന കള്ളടാക്‌സികളെ നിയന്ത്രിക്കുന്നതിനും തടയുന്നതിനും മോട്ടോര്‍ വാഹനവകുപ്പ് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ (എ.ഐ.ടി.യു.സി) ടൗണ്‍ യൂണിററ് യോഗം ആവശ്യപ്പെട്ടു. അമിതമായ നികുതി അടച്ച് ദിവസങ്ങളോളം ഓട്ടം ലഭിക്കാതെ ടാക്‌സി മേഖലയിലെ തൊഴിലാളികള്‍ വിഷമിക്കുന്ന ഘട്ടത്തില്‍ ഇത്തരം വ്യാജടാക്‌സികള്‍ പെരുകുന്നത് തൊഴിലാളികളെ കൂടുതല്‍ ദുരിതത്തിലാക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇത്തരം വാഹനങ്ങള്‍ക്കെതിരെ പോലീസും മോട്ടോര്‍ വാഹനവകുപ്പും കര്‍ശനനടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.