Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സുമനസ്സുകളുടെ കാരുണ്യം പ്രതീക്ഷിച്ച് ഗീത
26/07/2016
ഗീത

തലയോലപ്പറമ്പ്: ക്യാന്‍സര്‍ ബാധിച്ച വീട്ടമ്മ ചികിത്സാസഹായം തേടുന്നു. വെള്ളൂര്‍ പഞ്ചായത്ത് 13-ാം വാര്‍ഡില്‍ കരിപ്പാടം പാലയ്ക്കാവൈപ്പേല്‍ ഗീത(50)യാണ് കനിവുള്ളവരുടെ സഹായത്തിനായി കാത്തിരിക്കുന്നത്. രോഗം തിരിച്ചറിഞ്ഞതോടെ കഴിഞ്ഞ ഏതാനും മാസങ്ങളായി കോട്ടയം മെഡിക്കല്‍ കോളേജിലെ ചികിത്സയിലാണിവര്‍. ഗീതയുടെ ഭര്‍ത്താവ് അശോകന്‍ നാല് വര്‍ഷം മുന്‍പ് ന്യുമോണിയ ബാധിച്ച് മരണമടഞ്ഞതിനെ തുടര്‍ന്ന് ഗീത കൂലിപ്പണി ചെയ്താണ് രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന മകന്‍ അതുലിനെയും ഭര്‍ത്താവിന്റെ രോഗിയായ സഹോദരിയെയും സംരക്ഷിച്ചിരുന്നത്. മറ്റ് ബന്ധുക്കളില്ലാത്ത ഇവര്‍ക്ക് പണിയെടുക്കുവാന്‍ സാധിക്കാതെ വന്നതോടെ നാട്ടുകാരുടെ സഹായംകൊണ്ടാണ് വീട്ടുചെലവും ചികിത്സയും നടന്നുവരുന്നത്. വീട് നിര്‍മാണത്തിനായി ബാങ്കില്‍ നിന്ന് വായ്പയെടുത്ത രണ്ട് ലക്ഷം രൂപയുടെ കടബാധ്യതയും ഈ നിര്‍ദ്ദന കുടുംബത്തിന്റെ ഉറക്കം കെടുത്തുന്നു. വിദഗ്ധ ചികിത്സക്കായി എട്ടുലക്ഷത്തോളം രൂപ ചിലവ് വരുമെന്ന് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അറിയിച്ചതിനാല്‍ ഇവരുടെ ചികിത്സക്കായി നാട്ടുകാര്‍ ജനകീയ കമ്മിറ്റി രൂപീകരിച്ച് ചികിത്സാ സഹായനിധി സമാഹരിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. വാര്‍ഡ് മെമ്പര്‍ പി.ആര്‍ സുഗുണന്‍ ചെയര്‍മാനായും, കെ.കെ മോഹനന്‍ കണ്‍വീനറായും 17 അംഗ ജനകീയസമിതി തുക കണ്ടെത്താനായി പ്രവര്‍ത്തനം നടത്തുകയാണ്. ഇതിനായി തലയോലപ്പറമ്പ് എസ്.ബി.ടി ശാഖയില്‍ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പര്‍ 67367987853. ഐ.എഫ്.എസ്.ഇ കോഡ് എസ്.ബി.ടി.ആര്‍ 0000231.