Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചരിത്രപശ്ചാത്തലം ഏറെയുള്ള വൈക്കത്ത് സര്‍ക്കാര്‍ കോളേജ് ആരംഭിക്കുവാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്ന് വൈക്കം യൂത്ത് ക്ലബ്ബ് വാര്‍ഷിക പൊതുയോഗം
26/07/2016

വൈക്കം: ചരിത്രപശ്ചാത്തലം ഏറെയുള്ള വൈക്കത്ത് സര്‍ക്കാര്‍ കോളേജ് ആരംഭിക്കുവാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്ന് വൈക്കം യൂത്ത് ക്ലബ്ബ് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നിവേദനം നല്‍കുവാനും യോഗം തീരുമാനിച്ചു. വൈക്കത്ത് കോളേജ് അനുവദിക്കുന്നത് വലിയ സാമൂഹിക പുരോഗതി കൈവരിക്കാന്‍ കാരണമാകുമെന്നും യോഗം അഭിപ്രായപ്പെട്ടു. നൗഷാദ് അല്‍ഫിയ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി നൗഷാദ് അല്‍ഫിയ (പ്രസിഡന്റ്), ജിജിത്ത് ഷാജന്‍, എസ്.മന്‍സൂര്‍ (വൈസ് പ്രസിഡന്റുമാര്‍), മുഹമ്മദ് സുനീര്‍ (ജനറല്‍ സെക്രട്ടറി), ഷാന്‍കുമാര്‍ (സെക്രട്ടറി), ദേവന്‍ കൂട്ടുമ്മേല്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.