Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടി വി പൂരം റോഡ് നാളുകളായി തകര്‍ന്നു കിടക്കുന്നത് അധികാരികള്‍ കണ്ടില്ലെന്ന് നടിക്കുന്നു.
26/07/2016

വൈക്കം: ടി വി പൂരം റോഡ് നാളുകളായി തകര്‍ന്നു കിടക്കുന്നത് അധികാരികള്‍ കണ്ടില്ലെന്ന് നടിക്കുന്നു. മൂന്നു ഹയര്‍സെക്കന്ററി സ്‌കൂളുകള്‍ സ്ഥിതി ചെയ്യുന്ന ഇവിടെ കൂടി അനുദിനം നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ സൈക്കിളിലും കാല്‍നടയായും യാത്രചെയ്യുന്നതാണ്. കൂടാതെ നിരവധി ഓഫീസുകളിലേക്കും ധനകാര്യസ്ഥാപനങ്ങളിലേക്കും വരുന്ന ജനങ്ങള്‍ ഇതുമൂലം ദുരിതമനുഭവിക്കുകയാണ്. ഈ റോഡില്‍ വാഹന അപകടങ്ങളും പതിവായിരിക്കുകയാണ്. വൈക്കത്തഷ്ടമി ഉത്സവത്തോടനുബന്ധിച്ച് അററകുററപ്പണി നടത്തുന്ന ഈ റോഡ്, ഇത്തവണ പകുതിഭാഗം മാത്രം ടാര്‍ചെയ്യുകയും ബാക്കി പണി ചെയ്യാതെ മുഴുവന്‍ ടെണ്ടര്‍ തുകയും കൈക്കലാക്കുകയും ചെയ്തു. അധികാരികളുടെ അനാസ്ഥ അവസാനിപ്പിച്ച് എത്രയും പെട്ടെന്ന് റോഡ് ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് എ ഐ വൈ എഫ് ടി വി പുരം പഞ്ചായത്തു കമ്മിററി സെക്രട്ടറി ജി ശ്രീകുമാര്‍, പ്രസിഡന്റ് അരുണ്‍ദാസ് എന്നിവര്‍ ആവശ്യപ്പെട്ടു.