Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തോട്ടറപുഞ്ചയിലെ കൃഷി നടത്തിപ്പ് അധികാരികളുടെ അനാസ്ഥമൂലം പ്രതിസന്ധിയില്‍
29/11/2015
വെള്ളൂര്‍ പഞ്ചായത്തിന് പച്ചപ്പ് നല്‍കുന്ന തോട്ടറപുഞ്ചയിലെ കൃഷി നടത്തിപ്പ് അധികാരികളുടെ അനാസ്ഥമൂലം പ്രതിസന്ധിയില്‍. പഞ്ചായത്തിലെ ഒന്ന്, 15, 16 വാര്‍ഡുകളിലായി 150 ഏക്കര്‍ വരുന്നതാണ് തോട്ടറപുഞ്ച. പ്രകൃതിയെ ആശ്രയിച്ചാണ് ഇവിടത്തെ കൃഷി നടത്തിപ്പ്. മൂവാററുപുഴയില്‍ നിന്നും ആരംഭിക്കുന്ന താന്നിക്കല്‍, പുലിമുഖം-ചീപ്പുങ്കല്‍ വലിയതോട്ടിലും പാടശേഖരങ്ങളിലേക്കുള്ള പറമ്പടി-പത്തടി തോടുകളിലും ആമ്പലും ആഫ്രിക്കന്‍ പായലും നിറഞ്ഞു കിടക്കുകയാണ്. ഇതിനാല്‍ പാടശേഖരങ്ങളിലെ വെള്ളം വററിക്കാന്‍ കഴിയുന്നില്ല. ഡിസംബര്‍ ഒന്നിന് കൃഷിയിറക്കേണ്ട പാടത്ത് ട്രില്ലറുപയോഗിച്ച് ഉഴുയിക്കുന്നതിനോ മററു പണികള്‍ നടത്തുന്നതിനോ സാധിക്കുന്നില്ല. കൃഷി വകുപ്പും ഇറിഗേഷന്‍ വകുപ്പും തികഞ്ഞ അനാസ്ഥയാണ് ഈ വിഷയത്തില്‍ പുലര്‍ത്തുന്നത്. കൃഷി ആരംഭിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നൂറുകണക്കിന് കര്‍ഷകര്‍ വഴിയാധാരമാകും. കാര്‍ഷികമേഖലയെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങളാണ് ഈ മേഖലയില്‍ കൂടുതലായുള്ളത്. പ്രശ്‌നത്തില്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകതൊഴിലാളിയായ കെ.വി തങ്കമണി കൃഷിവകുപ്പ് മന്ത്രി കെ.പി മോഹനന് നിവേദനം നല്‍കി.