Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ മോഷണം.
26/07/2016

വൈക്കം: ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ മോഷണം. സ്‌ക്കൂളിന്റെ ഓഫീസിന്റെ കതകു തകര്‍ത്താണ് മോഷണം നടന്നത്. രാവിലെ സ്‌ക്കൂളിലെത്തിയ ഓഫീസ് അസിസ്റ്റന്റാണ് മോഷണവിവരം ആദ്യം അറിയുന്നത്. അലമാരക്കുള്ളില്‍ സൂക്ഷിച്ചിരുന്ന കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന സൗണ്ട് സിസ്റ്റമാണ് മോഷണം പോയത്. അലമാരയുടെ ഉള്ളിലുണ്ടായിരുന്ന ഫയലുകളും മറ്റും വലിച്ചുവാരിയ നിലയിലായിരുന്നു. മോഷണവിവരം പ്രിന്‍സിപ്പാള്‍ ഡി.ഇ.ഒയെയും പോലീസിനെയും അറിയിച്ചു. തുടര്‍ന്ന് കോട്ടയം എ.ആര്‍ ക്യാമ്പിലെ ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി. ഡോഗ് സ്‌ക്വഡിലെ അനില്‍കുമാര്‍, ആന്റണി, എസ്.ഐ എം.സാഹില്‍ എന്നിവരാണ് അന്വേഷണത്തിന് എത്തിയത്. സ്‌ക്കൂള്‍ ഓഫീസില്‍ നിന്നും നായ ഗെയ്റ്റ് വരെ ഓടി. നഗരത്തില്‍ മാസങ്ങള്‍ക്ക് മുന്‍പ് വീടുകള്‍ കുത്തിത്തുറന്ന് മോഷണപരമ്പരകള്‍ നടന്നിരുന്നു. ഇതിനേക്കുറിച്ചുള്ള അന്വേഷണത്തില്‍ ഒരു പുരോഗതിയും ഇതുവരെ ഉണ്ടായിട്ടില്ല. മോഷണപരമ്പരകള്‍ വലിയ വെല്ലുവിളിയാണ് പോലീസിനുമുന്നില്‍ ഉയര്‍ത്തിയിരിക്കുന്നത്. പ്രതികളെ പിടികൂടാന്‍ ഇനിയും കാലതാമസമുണ്ടായാല്‍ ഇതുവലിയ ചോദ്യശരങ്ങളായിരിക്കും ഉയര്‍ത്തുക.