Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അവലോകനയോഗം
25/07/2016

വൈക്കം: തലയാഴം കുടിവെള്ള പദ്ധതിയുടെ കമ്മീഷനിംഗുമായി ബന്ധപ്പെട്ടുള്ള അവലോകനയോഗം സി.കെ.ആശ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. പദ്ധതി സമയബന്ധിതമായി കമ്മീഷന്‍ ചെയ്യുമെന്നും, പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള പൈപ്പ്‌ലൈനുകളില്‍ ജലലഭ്യത ഉണ്ടെന്നും വാട്ടര്‍ അഥോറിട്ടി അധികൃതര്‍ യോഗത്തെ അറിയിച്ചു. പഴയ ലൈനുകളിലെ കുറഞ്ഞ ജലലഭ്യത പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കും. കാലപ്പഴക്കംമൂലം ജലലഭ്യത കുറഞ്ഞ സ്ഥലങ്ങളില്‍ പുതിയ പൈപ്പുലൈനുകള്‍ സ്ഥാപിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്നും വാട്ടര്‍ അഥോറിട്ടി അധികൃതര്‍ യോഗത്തെ അറിയിച്ചു. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ജ്‌രാജ്, വൈസ് പ്രസിഡന്റ് പി.എസ് പുഷ്‌കരന്‍, പിറവം വാട്ടര്‍ അഥോറിട്ടി അസി. എക്‌സി. എഞ്ചിനീയര്‍ എം.പി ജോസ്, അസി. എഞ്ചിനീയര്‍ മീരാന്‍കുട്ടി, വൈക്കം വാട്ടര്‍ അഥോറിട്ടി അസി. എഞ്ചിനീയര്‍ മാത്യു, പഞ്ചായത്ത് സെക്രട്ടറി ടി.ജെ രാജു, മററ് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.