Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗഹൃദ കൂട്ടായ്മയും പ്രതിരോധ മരുന്നു വിതരണവും
25/07/2016

തലയോലപ്പറമ്പ്: ശാന്തിഗിരി ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് സൗഹൃദ കൂട്ടായ്മയും പ്രതിരോധ മരുന്നു വിതരണവും നടത്തി. പാലാംകടവ് നമ്പ്യാട്ടില്‍ നടന്ന ചടങ്ങില്‍ മരുന്നുകളുടെ വിതരണോദ്ഘാടനം മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ നിര്‍വഹിച്ചു. ശാന്തിഗിരി ജന്മഗൃഹം കാര്യദര്‍ശി സ്വാമി ജനമോഹനന്‍ ജ്ഞാനതപസ്വി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ അഡ്വ. കൃഷ്ണകുമാര്‍, വാര്‍ഡ് മെമ്പര്‍ മല്ലിക, ബ്രഹ്മചാരി അനൂപ്, വി.ജോയ്, നന്ദുലാല്‍, അജി നമ്പ്യാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.