Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടി.വി പുരം പഞ്ചായത്തിലെ മൂത്തേടത്തുകാവ്-കോട്ടച്ചിറ റോഡിന്റെ അവസ്ഥ തീര്‍ത്തും ദയനീയം.
25/07/2016
തകര്‍ന്നുകിടക്കുന്ന വൈക്കം ടി.വി പുരം പഞ്ചായത്തിലെ മൂത്തേടത്തുകാവ്-കോട്ടച്ചിറ റോഡ്.

വൈക്കം: കരിയാര്‍ സ്പില്‍വേ യാഥാര്‍ത്ഥ്യമായതോടെ ഗതാഗതത്തിരക്കേറിയ ടി.വി പുരം പഞ്ചായത്തിലെ മൂത്തേടത്തുകാവ്-കോട്ടച്ചിറ റോഡിന്റെ അവസ്ഥ തീര്‍ത്തും ദയനീയം. കാല്‍നട യാത്ര പോലും റോഡില്‍ അപ്രാപ്യമായിരിക്കുകയാണ്. മാസങ്ങള്‍ക്ക് മുന്‍പ് വെച്ചൂര്‍-വൈക്കം റോഡിന്റെ അററകുററ പണികള്‍ക്കായി ടിപ്പറുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ മൂത്തേടത്തുകാവ് റോഡിലൂടെ തിരിച്ചുവിട്ടിരുന്നത്. തിരക്ക് വര്‍ദ്ധിച്ചതോടെ റോഡിലെ മെററലുകള്‍ ഇളകിത്തുടങ്ങി. ഇപ്പോള്‍ മെററലുകള്‍ പൂര്‍ണമായും ഇല്ലാതായതിനുശേഷം വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. ടി.വി പുരം പഞ്ചായത്തിന്റെ അധീനതയില്‍പ്പെടുന്ന റോഡില്‍ വലിയ ഫണ്ട് മുടക്കാനുള്ള സാമ്പത്തികശേഷിയൊന്നും പഞ്ചായത്തിനില്ല. വിഷയത്തില്‍ പൊതുമരാമത്ത് വകുപ്പിനെ ഇടപെടുത്തി ഫണ്ടുകള്‍ അനുവദിപ്പിക്കുവാന്‍ എം.പിയും, എം.എല്‍.എയുമെല്ലാം രംഗത്തുവരണം. എറണാകുളത്തുനിന്ന് കുമരകത്തിന്റെയും വെച്ചൂരിന്റെയുമെല്ലാം പ്രകൃതിസൗന്ദര്യം ആസ്വദിക്കുവാന്‍ വിദേശികള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് ദിനംപ്രതി ഇതിലെ കടന്നുപോകുന്നത്. ഒരു തവണ വരുന്നവര്‍ പിന്നീട് ഈ റോഡിലൂടെ സഞ്ചരിക്കാന്‍ വൈമനസ്യം കാണിക്കുന്ന അവസ്ഥയാണ്. പ്രശ്‌നപരിഹാരം ഉണ്ടാക്കേണ്ടവര്‍ തികഞ്ഞ അനാസ്ഥയിലും.