Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ചന്ദ്രശേഖരന്‍ നായര്‍ സാഹിത്യപുരസ്‌കാരം കവി ആലങ്കോട് ലീലാകൃഷ്ണന്.
25/07/2016

വൈക്കം: യുവകലാസാഹിതി യു.എ.ഇ ഷാര്‍ജാ ഘടകം ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ സാഹിത്യപുരസ്‌കാരം കവി ആലങ്കോട് ലീലാകൃഷ്ണന്. പതിനായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ മലയാളത്തിലിറങ്ങിയ പ്രധാനപ്പെട്ട കാവ്യപുസ്തകത്തിനാണ് അവാര്‍ഡ് നല്‍കുന്നത്. ഡോ. പള്ളിപ്പുറം മുരളി, അരവിന്ദന്‍ കെ.എസ് മംഗലം, മണര്‍കാട് ശശികുമാര്‍, സാംജി ടി.വി പുരം എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മിററിയാണ് കൃതി വിലയിരുത്തി തെരഞ്ഞെടുത്തതെന്ന് യുവകലാസാഹിതി മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് അറിയിച്ചു. പരമ്പരാഗത രീതിയെ പിന്‍പററിനിന്ന് ആധുനികമായ രചനാസങ്കേതങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കാവ്യരചന നടത്തുന്ന അപൂര്‍വം എഴുത്തുകാരില്‍ ഒരാളാണ് ആലങ്കോട് ലീലാകൃഷ്ണന്‍. ആത്മാര്‍ത്ഥവും സമര്‍പ്പണപൂര്‍വുമായ കവിതകളാണ് അദ്ദേഹത്തിന്റേതെന്ന് ജഡ്ജിംഗ് കമ്മിററി വിലയിരുത്തി. ഓഗസ്റ്റ് ഏഴിന് വൈക്കം സത്യഗ്രഹസ്മാരക ഹാളില്‍ നടക്കുന്ന ചടങ്ങില്‍വെച്ച് പ്രശസ്ത എഴുത്തുകാരനും, പൊതുവിദ്യാഭ്യാസ ഡയറക്ടറുമായ കെ.വി മോഹന്‍കുമാര്‍ അവാര്‍ഡ് സമ്മാനിക്കും. യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റും, കവിയുമായ പി.കെ ഗോപി സമ്മേളനം ഉദ്ഘാടനം ചെയ്യും. യുവകലാസാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എം സതീശന്‍ അധ്യക്ഷത വഹിക്കും.