Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആലോചനായോഗം ചേര്‍ന്നു.
25/07/2016

തലയോലപ്പറമ്പ്: സി.പി.എം ഏരിയാ കമ്മിററിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജൈവപച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആലോചനായോഗം ചേര്‍ന്നു. ലോക്കല്‍ തലത്തില്‍ കൃഷി വ്യാപന കമ്മിററികള്‍ രൂപീകരിക്കാനും സെപ്‌ററംബര്‍ ആദ്യവാരം ഏരിയയിലെ പ്രധാന കേന്ദ്രങ്ങളില്‍ ജൈവപച്ചക്കറി സ്റ്റാളുകള്‍ തുടങ്ങാനും യോഗം തീരുമാനിച്ചു. പി.കൃഷ്ണപിള്ള സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന യോഗം സി.പി.എം തലയോലപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.ശെല്‍വരാജ് ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിററി അയംഗം പി.വി ഹരിക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. യു.ചന്ദ്രശേഖരന്‍, ടി.ബി മോഹനന്‍, എസ്.അരുണ്‍കുമാര്‍, കെ.എസ് വേണുഗോപാല്‍, കെ.പ്രദീപ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി കെ.എസ് വേണുഗോപാല്‍ (ചെയര്‍മാന്‍), ടി.ആര്‍ സുഗുതന്‍ (കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.