Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള എന്‍.ജി.ഒ അസോസിയേഷന്‍ വൈക്കം ബ്രാഞ്ചിന്റെ 42-ാമത് വാര്‍ഷിക സമ്മേളനം 26ന്
25/07/2016

വൈക്കം: കേരള എന്‍.ജി.ഒ അസോസിയേഷന്‍ വൈക്കം ബ്രാഞ്ചിന്റെ 42-ാമത് വാര്‍ഷിക സമ്മേളനം 26ന് തെക്കേനട ഗ്രാന്റ്മാസ് ഓഡിറേറാറിയത്തില്‍ നടക്കും. സമ്മേളനം രാവിലെ 9.30ന് സംസ്ഥാന ട്രഷറര്‍ ഇ.എന്‍ ഹര്‍ഷകുമാര്‍ ഉദ്ഘാടനം ചെയ്യും. ബ്രാഞ്ച് പ്രസിഡന്റ് ജെ.റോബി അധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് ബി.മോഹനചന്ദ്രന്‍, സംസ്ഥാന വനിതാഫോറം കണ്‍വീനര്‍ ഗിരിജാ ജോജി, സെക്രട്ടറിയേററ് അംഗം സതീഷ് ജോര്‍ജ്ജ്, പി.ഹനീഫ എന്നിവര്‍ പ്രസംഗിക്കും. സംഘടനാചര്‍ച്ച ജില്ലാ പ്രസിഡന്റ് രഞ്ജു കെ.മാത്യു ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി വി.പി ബോബിന്‍, കെ.എന്‍ ശങ്കരപ്പിള്ള, പി.വി അജയന്‍, റോജന്‍ മാത്യു, അംബിള്‍ പി.പ്രകാശ് എന്നിവര്‍ പങ്കെടുക്കും.