Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പച്ചത്തേങ്ങ സംഭരണത്തിലെ നിലവിലുള്ള വ്യവസ്ഥകള്‍ കാലോചിതമായി പരിഷ്‌കരിക്കണം
25/07/2016

വൈക്കം: പച്ചത്തേങ്ങ സംഭരണത്തിലെ നിലവിലുള്ള വ്യവസ്ഥകള്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്ന് കുടവെച്ചൂര്‍ വേമ്പനാട്ട് കോസ്റ്റല്‍ ഫെഡറേഷന്‍ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ വ്യവസ്ഥകള്‍ 50 വര്‍ഷം പഴക്കമുള്ളതാണ്. കൃഷി വകുപ്പും നാളികേര വികസന ബോര്‍ഡും 10 സെന്റില്‍ ഏഴ് തെങ്ങെന്ന കണക്കില്‍ മാത്രമാണ് ആനുകൂല്യങ്ങള്‍ നല്‍കുന്നത്. ഈ വ്യവസ്ഥമൂലം പരിമിതമായ സ്ഥലമുള്ള നാളികേര കര്‍ഷകന് മുഴുവന്‍ നാളികേരവും പച്ചത്തേങ്ങാ സംഭരണത്തിന് നല്‍കാനാവില്ല. പത്ത് സെന്റില്‍ 92 തേങ്ങാ മാത്രമാണ് സംഭരണാനുമതി. ദശാബ്ദങ്ങള്‍ക്ക് മുന്‍പുള്ള ഇത്തരം പഴഞ്ചന്‍ നിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ഫെഡറേഷന്‍ പ്രസിഡന്റ് അഡ്വ. പി.ഐ ജയകുമാര്‍ കൃഷിവകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി. പച്ചത്തേങ്ങാ സംഭരണം എല്ലാ കൃഷിഭവനുകളിലും നടത്തുവാനുള്ള കൃഷിമന്ത്രിയുടെ തീരുമാനത്തെ ഫെഡറേഷന്‍ സ്വാഗതം ചെയ്തു.