Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈദ്യുതി ലൈനിലെ പ്രശ്‌നങ്ങള്‍പോലും പരിഹരിക്കാന്‍ അധികാരികള്‍ കൂട്ടാക്കാത്തത് വിവാദത്തിലേക്ക്.
25/07/2016
വല്ലകം സബ് സ്റ്റേഷനുസമീപം ത്രീഫെയ്‌സ് ലൈനിലേക്ക് അപകടഫീഷണി ഉയര്‍ത്തി പടര്‍ന്നുകിടക്കുന്ന ഇല്ലിക്കാടുകള്‍.

വൈക്കം: വല്ലകം സബ് സ്റ്റേഷനുസമീപം നാട്ടുകാര്‍ക്ക് ഭീഷണിയായി നില്‍ക്കുന്ന വൈദ്യുതി ലൈനിലെ പ്രശ്‌നങ്ങള്‍പോലും പരിഹരിക്കാന്‍ അധികാരികള്‍ കൂട്ടാക്കാത്തത് വിവാദത്തിലേക്ക്. നിരവധി വീട്ടുകാര്‍ക്ക് വൈദ്യുതി വെളിച്ചമേകുന്ന ത്രീഫെയ്‌സ് ലൈനിലേക്ക് ഇല്ലിക്കാടുകള്‍ വീണുകിടക്കുകയാണ്. ഇതുസംബന്ധിച്ച് സ്ഥലം ഉടമ വൈദ്യുതി വകുപ്പിന് പരാതി നല്‍കിയെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ല. ലൈന്‍ ഓഫാക്കി തരാമെന്നും തുടര്‍ന്നുള്ള പണികള്‍ സ്വന്തം ചെലവില്‍ നടത്തണമെന്നുമാണ് ലഭിച്ച മറുപടി. നാടാകെ വൈദ്യുതി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ടച്ചിംഗ് വെട്ടുന്ന പണികള്‍ നടത്തി സമയം പാഴാക്കുന്നവരാണ് ഇതുപോലുള്ള നേര്‍ക്കാഴ്ചകളോട് മുഖം തിരിഞ്ഞുനില്‍ക്കുന്നത്. ചെറിയ കാററും മഴയും വന്നാല്‍ ഇല്ലിക്കാടുകള്‍ ലൈനില്‍ തൊട്ടുകിടക്കുന്നതിനാല്‍ ഈ മേഖലയില്‍ വൈദ്യുതിമുടക്കം പതിവാണ്. ഇതെല്ലാം കാണിച്ച് നാട്ടുകാര്‍ നല്‍കിയ പരാതിയോടുപോലും വൈക്കത്തെ കെ.എസ്.ഇ.ബി അധികാരികള്‍ ഉദാസീനതയാണ് കാണിക്കുന്നത്. പരിഹാരം വൈകിയാല്‍ സമീപത്തുള്ള റേഷന്‍ കടയെയും, കോണ്‍ക്രീററ് കമ്പനിയുമെല്ലാം കാത്തിരിക്കുന്നത് വലിയ ദുരന്തങ്ങളായിരിക്കും.