Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കരനെല്‍കൃഷിയുടെ ഉദ്ഘാടനം
23/07/2016
തലയോലപ്പറമ്പ് ബഷീര്‍ സ്മാരക സ്‌ക്കൂളില്‍ കുട്ടികള്‍ ആരംഭിച്ച കരനെല്‍കൃഷിയുടെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിക്കുന്നു

തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ കുട്ടികള്‍ ആരംഭിച്ച കരനെല്‍കൃഷിയുടെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിച്ചു. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.എല്‍.എയ്ക്ക് സ്വീകരണവും നല്‍കി. ജില്ലാ പഞ്ചായത്ത് അംഗം കലാ മങ്ങാട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുധര്‍മന്‍, എസ്.സന്തോഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തുളസി മധുസൂദനനന്‍, ബിസ്മി, സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ സി.ജ്യോതി, ഹെഡ്മാസ്റ്റര്‍ ടി.എം സുധാകരന്‍, പി.പി കലേശന്‍, അനി ചെള്ളാങ്കല്‍, എസ്.ഗോവിന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.