Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഫോട്ടോ പ്രദര്‍ശനം ആരംഭിച്ചു.
23/07/2016
ഖസാക്കിന്റെ ഇതിഹാസം 50 വര്‍ഷം പൂര്‍ത്തീകരിച്ചതോടനുബന്ധിച്ച് നടത്തിയ കര്‍മപരമ്പരയിലെ കണ്ണികള്‍ ഫോട്ടോ പ്രദര്‍ശനം വൈക്കം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: പി.കൃഷ്ണപിള്ള സ്മാരകഗ്രന്ഥശാലയുടെയും പുരോഗമന കലാസാഹിത്യസംഘത്തിന്റെയും ആഭിമുഖ്യത്തില്‍ ഒ.വി വിജയന്റെ മാസ്റ്റര്‍ പീസ് നോവലായ ഖസാക്കിന്റെ ഇതിഹാസം 50 വര്‍ഷം പൂര്‍ത്തീകരിച്ചതോടനുബന്ധിച്ചുള്ള ഫോട്ടോ പ്രദര്‍ശനം ആരംഭിച്ചു. ഫോട്ടോഗ്രാഫറായ ഡി.മനോജ് പലപ്പോഴായി തസ്രാക്ക് ഗ്രാമം സന്ദര്‍ശിച്ച് എടുത്തിട്ടുള്ള മൂവായിരത്തിലധികം ഫോട്ടോകളില്‍നിന്ന് തെരഞ്ഞെടുത്ത ഫോട്ടോകളാണ് കര്‍മപരമ്പരയിലെ കണ്ണികള്‍ എന്ന ഫോട്ടോ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പി.കൃഷ്ണപിള്ള സ്മാരകഗ്രന്ഥശാല ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എം.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി.ശശിധരന്‍, കെ.ആര്‍ ബീന, കെ.സി കുമാരന്‍, രാജന്‍ അക്കരപ്പാടം എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് വൈകുന്നേരം നാലിന് ഖസാക്കിന്റെ ഇതിഹാസം 50 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. അഡ്വ. പി.കെ ഹരികുമാര്‍ വിഷയാവതരണം നടത്തും. രാവിലെ പത്ത് മുതല്‍ വൈകുന്നേരം ആറ് വരെ നടക്കുന്ന ഫോട്ടോ പ്രദര്‍ശനം നാളെ സമാപിക്കും.