Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യോഗാ പരിശീലനകേന്ദ്രത്തിന്റെ ഉദ്ഘാടനം 26ന്
23/07/2016

വൈക്കം: അക്ഷയ ലേണിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ മൂത്തേടത്തുകാവ് എസ്.എന്‍ എല്‍.പി സ്‌ക്കൂളില്‍ ആരംഭിക്കുന്ന യോഗാ പരിശീലനകേന്ദ്രത്തിന്റെ ഉദ്ഘാടനം 26ന് നടക്കും. ഉച്ചക്ക് രണ്ടിന് ടി.വി പുരം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം നിര്‍വഹിക്കും. പി.ടി.എ പ്രസിഡന്റ് ബിജു കൂട്ടുങ്കല്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സ്‌ക്കൂള്‍ മാനേജര്‍ കെ.ചന്ദ്രമോഹനന്‍ മുഖ്യപ്രഭാഷണം നടത്തും. വാര്‍ഡ് മെമ്പര്‍ സന്ധ്യാ അശോകന്‍, സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ്സ് ദിവ്യ ടി.ശശി, മാനേജ്‌മെന്റ് കമ്മിററി അംഗം കെ.എസ് ധനഞ്ജയന്‍, സ്റ്റാഫ് സെക്രട്ടറി ആര്‍.രഞ്ജിത്ത് എന്നിവര്‍ പ്രസംഗിക്കും. എല്ലാ ചൊവ്വാഴ്ചയും ഉച്ചകഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്കും, വൈകുന്നേരം പൊതുജനങ്ങള്‍ക്കുമാണ് പരിശീലനം നല്‍കുകയെന്ന് സെന്റര്‍ ചെയര്‍മാന്‍ ബിജു രാഘവന്‍ അറിയിച്ചു.