Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെച്ചൂര്‍ ദേവീവിലാസം ഹയര്‍ സെക്കന്ററി സ്‌ക്കൂളിനെ മോഡല്‍ സ്‌ക്കൂളാക്കി മാററണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.കെ രഞ്ജിത്ത്
23/07/2016

വൈക്കം: ജില്ലയില്‍ ഏററവുമധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌ക്കൂളായ വെച്ചൂര്‍ ദേവീവിലാസം ഹയര്‍ സെക്കന്ററി സ്‌ക്കൂളിനെ മോഡല്‍ സ്‌ക്കൂളാക്കി മാററണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.കെ രഞ്ജിത്ത് ആവശ്യപ്പെട്ടു. ഏകദേശം 14000 സ്‌ക്വയര്‍ഫീററ് വിസ്തൃതിയുള്ള സ്‌ക്കൂളിലെ പ്രധാനകെട്ടിടം ബലക്ഷയം സംഭവിച്ച് അപകടഭീഷണി നേരിടുകയാണ്. ഒന്നാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ ഒരേ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഇവിടെ 1200 വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. കൂടുതല്‍ ക്ലാസ് റൂമുകളും പഴക്കം ചെന്ന കെട്ടിത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സ്‌ക്കൂളിന്റെ ഇപ്പോഴത്തെ അപകടാവസ്ഥ പരിഗണിച്ചും, പുതിയ ബഹുനില കെട്ടിടം നിര്‍മിക്കുന്നതിനും ആവശ്യമായ ഫണ്ട് അനുവദിച്ച് ജില്ലയിലെ ഹൈടെക് സ്‌ക്കൂളാക്കി മാററുന്നതിന് സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ധനമന്ത്രി, വിദ്യാഭ്യാസമന്ത്രി എന്നിവര്‍ക്ക് നിവേദനവും, ജില്ലാ പഞ്ചായത്ത് അംഗീകരിച്ച പ്രമേയവും നല്‍കിയതായി അഡ്വ. കെ.കെ രഞ്ജിത്ത് അറിയിച്ചു.