Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജൈവപച്ചക്കറി കൃഷി ആരംഭിച്ചു.
23/07/2016

തലയോലപ്പറമ്പ്: ചെമ്പ് പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ഐശ്വര്യ വനിത സ്വയംസഹായ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ജൈവപച്ചക്കറി കൃഷി ആരംഭിച്ചു. ഏനാദി മലയില്‍ അരയേക്കര്‍ സ്ഥലത്ത് തക്കാളി, ചീര, പച്ചമുളക്, പാവല്‍, പടവലം, വള്ളിപയര്‍, വഴുതന, കുററിപയര്‍ എന്നീ പച്ചക്കറികളാണ് കൃഷിയിറക്കിയത്. ഓണം വിഷവിമുക്ത പച്ചക്കറികള്‍ക്കൊപ്പം എന്ന പദ്ധതിയുടെ ഭാഗമായാണ് കൃഷി നടത്തുന്നത്. ജൈവ കൃഷിയുടെ ഉദ്ഘാടനം വികസനകാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍പേഴ്‌സണ്‍ അഡ്വ. ജി.ഷീബ നിര്‍വഹിച്ചു. സംഘം പ്രസിഡന്റ് അജിത പ്രസാദ്, സെക്രട്ടറി ഷീല സജികുമാര്‍, സീമാ ബാബു, സതി, അമ്പിളി പ്രസാദ്, ലീല അനിരുദ്ധന്‍, ആനന്ദവല്ലി കണ്ണപ്പന്‍, ബീന സതീശന്‍, ജയാ വിജയന്‍, ഓമന സുരേന്ദ്രന്‍, ഓമന നന്ദനന്‍, ഷീജ, ശാന്ത ദിവാകരന്‍, സജിത മധു, ശാരിക സാബു എന്നിവര്‍ നേതൃത്വം നല്‍കി.