Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യുവാവിന്റെ മൃതദേഹം കായലില്‍ കണ്ടെത്തി
27/11/2015
പ്രമോദ്
കാണാതായ യുവാവിന്റെ മൃതദേഹം കായലില്‍ കണ്ടെത്തി. ചെമ്മനത്തുകര കിഴക്കേക്കരയില്‍ വനജയുടെ മകന്‍ പ്രമോദി(23)ന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ 11ന് തണ്ണീര്‍മുക്കം ബണ്ടിലെ വെച്ചൂര്‍ ഭാഗത്ത് കായലില്‍ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെ വീട്ടില്‍ നിന്നു പുറപ്പെട്ട പ്രമോദിനെ കാണാതായതോടെ വീട്ടുകാര്‍ വൈക്കം പോലീസില്‍ പരാതി നല്‍കിയിരുന്നു. മാനസികാസ്വാസ്ഥ്യമുള്ളതിനെ തുടര്‍ന്ന് ഇയാള്‍ മരുന്നുകഴിച്ചിരുന്നതായി പറയപ്പെടുന്നു. മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പ്രവീണ്‍ ഏകസഹോദരനാണ്.