Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധയോഗം
22/07/2016
മാധ്യമപ്രവര്‍ത്തകരെ കോടതി വളപ്പില്‍ ആക്രമിച്ച അഭിഭാഷകരുടെ നടപടിക്കെതിരെ കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ വൈക്കത്ത് നടത്തിയ പ്രതിഷേധയോഗം വൈക്കം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: വനിതകള്‍ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകരെ കോടതി വളപ്പില്‍ ആക്രമിച്ച അഭിഭാഷകരുടെ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ടും സ്വതന്ത്രമാധ്യമ പ്രവര്‍ത്തനം നടത്തുന്നതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാരിന്റെയും കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ സംഘടിപ്പിച്ച പ്രതിഷേധയോഗം വൈക്കം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്തു. കെ.ജെ.യു ജില്ലാ ജോയിന്റ് സെക്രട്ടറി സുഭാഷ് ഗോപി, മേഖലാ പ്രസിഡന്റ് ഡി.മനോജ്, സെക്രട്ടറി അബ്ദുല്‍ ആപ്പാഞ്ചിറ, പി.ജോണ്‍സണ്‍, സതീഷ്‌കുമാര്‍, രെജിത്ത് ജെ.കുറുപ്പ് എന്നിവര്‍ പ്രസംഗിച്ചു.
കടുത്തുരുത്തിയില്‍ കെ.ജെ.യു പ്രവര്‍ത്തകര്‍ പ്രതിഷേധയോഗം നടത്തി. ബിജു പുളിയ്ക്കന്‍, അനൂപ് മാത്യു, രാമചന്ദ്രന്‍ നായര്‍, പി.സി രാജേഷ്, സന്തോഷ് ശര്‍മ, പി.ബി തമ്പി തുടങ്ങിയവര്‍ പ്രസംഗിച്ചു.