Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വികസന സെമിനാര്‍
22/07/2016

വൈക്കം: കത്തോലിക്ക കോണ്‍ഗ്രസ്സ് വൈക്കം മേഖലയുടെ നേതൃത്വത്തില്‍ വൈക്കം നിയോജക മണ്ഡലത്തിലെ വികസന കാര്യങ്ങളെകുറിച്ച് കക്ഷി രാഷ്ട്രീയ മത ഭേദമെന്യേ കാഴ്ചപ്പാടുകള്‍ പങ്കുവെയ്ക്കുന്നതിനും നയങ്ങള്‍ രൂപീകരിക്കുന്നതിനുമായി 24ന് വൈകിട്ട് 5 മണിക്ക് വൈക്കം വെല്‍ഫെയര്‍ സെന്ററില്‍ നടക്കുന്ന വികസന സെമിനാര്‍ വൈക്കം എം എല്‍ എ സി കെ ആശ ഉദ്ഘാടനം ചെയ്യും. വൈക്കം ഫൊറോന വികാരി റവ. ഫാ. ഡോ. പോള്‍ ചിററിനപ്പള്ളി അദ്ധ്യക്ഷത വഹിക്കും. കത്തോലിക്ക കോണ്‍ഗ്രസ് വൈക്കം മേഖല ഡയറക്ടര്‍ ഫാ. പീററര്‍ കോയിക്കര വിഷയാവതരണം നടത്തും. മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ്, വൈക്കം മണ്ഡലത്തിലെ എല്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും, ത്രിതല പഞ്ചായത്തുകളിലെ മററ് ജനപ്രതിനിധികളും, പ്രമുഖ രാഷ്ട്രീയ മതനേതാക്കളും പങ്കെടുക്കും. കത്തോലിക്ക കോണ്‍ഗ്രസ്സിന്റെ നേതാക്കളായ ജയന്‍ കോലഞ്ചേരി, അഡ്വ. സാജു വാതപ്പള്ളില്‍, സജിമോന്‍ മാനന്തിക്കരി, ജോണി വളവത്ത്, ജിജോ കൊണ്ടിയില്‍, സിബി ഉപ്പാണിയില്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു. സെമിനാറില്‍ വൈക്കത്തിന്റെ അടിസ്ഥാന വികസന വിഷയങ്ങളായ റോഡ് -ജല ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ടൂറിസം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.