Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റോട്ടറി ക്ലബ്ബിന് പുതിയ ഭാരവാഹികള്‍
22/07/2016

 

വൈക്കം: വൈക്കത്തും പരിസരപ്രദേശങ്ങളിലും നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന വൈക്കം ടൗണ്‍ റോട്ടറി ക്ലബ്ബിന്റെ പുതിയ പ്രസിഡന്റായി റോട്ടേറിയന്‍ ജോസഫ് ലൂക്കോസ് ചുമതലയേററു. റോട്ടേറിയന്‍ ഹരീന്ദ്രനാണ് പുതിയ സെക്രട്ടറി. റോയല്‍ ക്ലബ്ബില്‍ വച്ചു നടന്ന വര്‍ണ്ണാഭമായ ചടങ്ങിലാണ് ഇരുവരും ചുമതലയേററത്. ചടങ്ങില്‍ റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുരേഷ് മാത്യൂ, ഡിസ്ട്രിക്ട് ഗവര്‍ണര്‍ നോമിനി ഇ കെ ലൂക്ക്, ടി ആര്‍ സന്തോഷ്, പി ജി പ്രസാദ്, ജീവന്‍ ശിവറാം, എം സന്ദീപ് തുടങ്ങിയവര്‍ പ്രസംഗിച്ചു.