Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധനസഹായം നല്‍കി.
22/07/2016
വൈക്കം തലയാഴത്തെ മനോവൈകല്യമുള്ള കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന തേജസ് സ്‌പെഷ്യല്‍ സ്‌ക്കൂളിന് വാഹനം വാങ്ങുന്നതിനുള്ള ധനസഹായം റിട്ട. തഹസില്‍ദാര്‍ സിസിലി സ്‌ക്കൂള്‍ മാനേജിംഗ് ട്രസ്റ്റി വെങ്കിടാചലം അയ്യര്‍ക്ക് നല്‍കുന്നു.

വൈക്കം: തലയാഴത്ത് മനോവൈകല്യമുള്ള കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന തേജസ് സ്‌പെഷ്യല്‍ സ്‌ക്കൂളിന് വാഹനം വാങ്ങുന്നതിനുള്ള ധനസഹായം നല്‍കി. റിട്ട. തഹസില്‍ദാര്‍ സിസിലി ചന്ദ്രന്‍ ഭര്‍ത്താവ് പരേതനായ ഡി ചന്ദ്രശേഖരന്റെ സ്മരണാര്‍ത്ഥം സ്‌ക്കൂള്‍ മാനേജിംഗ് ട്രസ്റ്റി വെങ്കിടാചലം അയ്യര്‍ക്ക് രണ്ട് ലക്ഷം രൂപയാണ് കൈമാറിയത്. വടക്കേ കൈതാരത്ത് വീട്ടില്‍ എന്‍ വെങ്കിടാചലം, ഭാര്യ ശാരദ വെങ്കിടാചലം ദമ്പതികള്‍ക്ക് ജനിച്ച മകള്‍ അമൃതയ്ക്ക് മസ്തിഷ്‌ക്ക തളര്‍വാതം ബാധിച്ചപ്പോള്‍ ഇത്തരത്തിലുള്ള കുട്ടികളെ സംരക്ഷിക്കുക എന്ന ആശയവുമായാണ് ഈ ദമ്പതികള്‍ 2005-ല്‍ 11 കുട്ടികളുമായി തേജസ് സ്‌ക്കൂള്‍ ആരംഭിച്ചത്. ആദ്യത്തെ പ്രിന്‍സിപ്പലും ശാരദ വെങ്കിടാചലമാണ്. സ്‌ക്കൂളിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരവും ലഭിച്ചു. മസ്തിഷ്‌ക്ക സംബന്ധമായ രോഗങ്ങളായ ഓട്ടിസം, സെറിബ്രല്‍ പ്ലാസി, വിഷാദരോഗം തുടങ്ങിയ രോഗങ്ങള്‍ ബാധിച്ച വിദ്യാര്‍ത്ഥികളുടെ മസ്തിഷ്‌ക്ക വികാസത്തിനും, സാമൂഹ്യ അവബോധം ഉണ്ടാക്കാനുമുള്ള പരിശീലനം നല്‍കുന്നതോടൊപ്പം വൈദ്യപരിശോധനയും നടത്തും. ഒന്‍പത് മാസം മുതലുള്ള കുട്ടികളെ ഇവിടെ ചേര്‍ക്കാം. ഇവിടെ എല്ലാം സൗജന്യമായാണ് നല്‍കുന്നത്. ഒരു തരത്തിലുള്ള ഫീസും ഈടാക്കുന്നില്ല. ഉച്ചഭക്ഷണവും, സൗജന്യയാത്രയും ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതല്‍ വൈകിട്ട് 3 വരെയാണ് ക്ലാസ് സമയം. സ്്്ക്കൂളിലെ ചിലവുകള്‍ നടത്തിയിരുന്നത് വെങ്കിടാചലവും ഭാര്യയുമായിരുന്നു. 2008-ല്‍ ഇവരുടെ മകള്‍ അമൃത മരിച്ചു. 2013-ല്‍ ശാരദ വെങ്കിടാചലവും മരിച്ചതോടെ കുട്ടികളുടെയും സ്‌ക്കൂളിന്റെയും ചുമതല വെങ്കിടാചലത്തിനായി. സ്‌ക്കൂളിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിനായി ട്രസ്‌ററ് രൂപീകരിച്ചു. നാട്ടിലെ മനോവൈകല്യമുള്ള മുഴുവന്‍ കുട്ടികളെയും ഇവിടെ എത്തിച്ച് പരിശീലനം നല്‍കാനാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നത്. ഇത്തരം സക്കൂളുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നതാണ് ദൂഖകരമായ കാര്യം. നാട്ടിലെ സുമനസുകളുടെ സഹായത്തോടെയാണ് സ്‌ക്കൂള്‍ നടന്നുപോകുന്നത്. ഇതിനായി എസ് ബി ററി വെച്ചൂര്‍ ബ്രാഞ്ചില്‍ അക്കൗണ്ട് ആരംഭിച്ചു അക്കൗണ്ട്്് നമ്പര്‍-67019041382, ഐ എഫ് സി കോഡ് 0000127. സ്‌ക്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മാനേജിംഗ് ട്രസ്‌ററി വെങ്കിടാചലം അദ്ധ്യക്ഷത വഹിച്ചു. ടൗണ്‍ റോട്ടറി ക്ലബ്ബ് മുന്‍ പ്രസിഡന്റും ട്രസ്‌ററ്് അംഗവുമായ ഡി നാരായണന്‍ നായര്‍ സ്വാഗതം പറഞ്ഞു. സ്‌ക്കൂള്‍ രക്ഷാധികാരി എം ജി സോമനാഥ്, ട്രസ്‌ററ്് അംഗം കെ ആര്‍ രാജേഷ്, കെ കെ പുഷ്‌ക്കരന്‍, അദ്ധ്യാപിക ഗിരിജ തുടങ്ങിയവര്‍ പ്രസംഗിച്ചു.