Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭ ബീച്ചിന്റെ വികസനത്തിന് കിഴക്കുഭാഗത്തുകൂടി റോഡ് നിര്‍മിക്കണം
22/07/2016

വൈക്കം: നഗരസഭ ബീച്ചിന്റെ വികസനത്തിന് കിഴക്കുഭാഗത്തുകൂടി റോഡ് നിര്‍മിക്കണമെന്ന ആവശ്യവുമായി വൈക്കം താലൂക്ക് റസിഡന്‍സ് അസോസിയേഷന്‍ അപ്പക്‌സ് കൗണ്‍സില്‍ രംഗത്ത്. ബോട്ട്‌ജെട്ടി മുതല്‍ തോട്ടുവക്കം വരെ നഗരസഭ ബീച്ചിനു കിഴക്കുഭാഗത്തുകൂടി റോഡ് നിര്‍മിച്ചും, കെ.വി കാനിലിനു കുറുകെ പാലം നിര്‍മിച്ചും ഇന്‍ലാന്റ് വാട്ടര്‍വേ ടെര്‍മിനല്‍ റോഡുമായി ബന്ധിപ്പിച്ചാല്‍ തോട്ടുവക്കം ചെരിന്‍ചുവട് ഭാഗത്തുനിന്നും, നടുവിലെ പാലം, പടിഞ്ഞാറെപാലം വഴി ബോട്ട്‌ജെട്ടി ഭാഗത്തേക്ക് തീരദേശ റോഡായി വികസിപ്പിക്കുവാന്‍ കഴിയും. റോഡിനോട് ചേര്‍ന്ന് കായലുമായി ബന്ധിപ്പിച്ച് ഓട നിര്‍മിച്ചാല്‍ പോലീസ് ക്വാര്‍ട്ടേഴ്‌സ് തോട്ടത്തില്‍ കോളനി ഭാഗത്തുള്ള വെള്ളക്കെട്ട് പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയുന്നതാണ്. ബീച്ചില്‍ സ്‌പോര്‍ട്ട്‌സ് കോംപ്ലക്‌സ്, വാട്ടര്‍ സ്‌പോര്‍ട്ട്‌സ് എന്നിവ ആരംഭിക്കുമ്പോള്‍ സുഗമമായ വാഹനസൗകര്യം ആവശ്യമാണ്. ഈ സാഹചര്യത്തില്‍ ബീച്ചിന്റെ നവീകരണത്തിന് ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ നടപ്പിലാക്കണമെന്നും, കിഴക്കുഭാഗത്ത് റോഡ് നിര്‍മിക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭ ചെയര്‍മാനും, താലൂക്ക് വികസനസമിതിയ്ക്കും നിവേദനം നല്‍കിയതായി വൈക്കം താലൂക്ക് റസിഡന്‍സ് അസോസിയേഷന്‍ അപ്പക്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി.ശിവരാമകൃഷ്ണന്‍ നായര്‍, ജനറല്‍ സെക്രട്ടറി എം.അബു എന്നിവര്‍ അറിയിച്ചു.